ആണവക്കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാന്‍ പാടില്ലായിരുന്നു

ഞായര്‍, 10 മെയ് 2015 (17:48 IST)
ആണവക്കരാറിന്റെ പേരില്‍ യു പി എ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാന്‍ പാടില്ലായിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി ഇങ്ങനെ പറഞ്ഞത്. ഇന്ത്യ - അമേരിക്ക ആണവക്കരാറിന്റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പാടില്ലായിരുന്നു.
 
ആണവക്കരാറിനെ എതിര്‍ത്ത പാര്‍ട്ടി തീരുമാനം ശരിയായിരുന്നു. എന്നാല്‍ പിന്തുണ പിന്‍വലിക്കാന്‍ അത് ഒരു കാരണമാക്കരുതായിരുന്നു. ഇക്കാര്യം പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. പി ടി ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പിന്തുണ പിന്‍വലിച്ച നടപടി തെറ്റിപ്പോയി എന്ന് പരോക്ഷമായി പറഞ്ഞത്.
 
ഇക്കാര്യം ഉന്നയിച്ച് വിഷയമാക്കി പിന്തുണ പിന്‍വലിച്ച ശേഷം അത് ജനത്തിന്റെ പ്രശ്നമാക്കി അവതരിപ്പിച്ച് വോട്ടാക്കി മാറ്റാന്‍ 2009ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ആണവക്കരാറിന് പകരം വിലക്കയറ്റം പോലുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ച് വേണമായിരുന്നു പിന്തുണ പിന്‍വലിക്കേണ്ടിയിരുന്നതുമെന്നും അദ്ദേഹം പറഞ്ഞു.
 
ആണവക്കരാറിന്റെ പേരില്‍ യു പി എയുമായുള്ള ബന്ധം വിച്‌ഛേദിച്ചതല്ലേ സി പി എം ഉള്‍പ്പടെയുള്ള ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക