ആകാശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഇതാ 444 രൂപയ്ക്ക് ടിക്കറ്റ് വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ്!

വ്യാഴം, 23 ജൂണ്‍ 2016 (14:53 IST)
സാധാരണക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്‌പൈസ് ജെറ്റ് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
 
444 രൂപയുടെ വിമാന ടിക്കറ്റ് വാഗ്ദാനവുമായാണ് സ്‌പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഞായറാഴ്ച വരെ നടക്കുന്ന സെയില്‍ ഓഫറിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ടിക്കറ്റിന്റെ കാലാവധി.
 
ജമ്മു-ശ്രീനഗര്‍, അഹമ്മദാബാദ്-മുംബൈ, മുംബൈ-ഗോവ, ഡല്‍ഹി-അമൃത്സര്‍, ഡല്‍ഹി-ഡെറാഡൂണ്‍ എന്നീ റൂട്ടുകളിലേക്കാണ് ഈ ഓഫര്‍. 444 രൂപ അടിസ്ഥാന നിരക്കാണെന്നും യാത്രാ ദൂരവും വിമാനത്തിന്റെ ഷെഡ്യൂളും അനുസരിച്ച് നിരക്കില്‍ ചില നേരിയ വ്യത്യാസങ്ങള്‍ വന്നേക്കാമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക