ആംആദ്മി ഒരുങ്ങുന്നു; സര്‍ക്കാര്‍ രൂപീകരണം അടുത്ത ആഴ്ച

വെള്ളി, 20 ഡിസം‌ബര്‍ 2013 (18:12 IST)
PTI
PTI
പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായം സ്വരൂപിച്ച ശേഷം സര്‍ക്കാര്‍രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണ് എന്ന് അറിയിച്ച കെജ്‌രിവാള്‍, ജനങ്ങള്‍ തങ്ങളിലേല്‍പ്പിച്ച പ്രതീക്ഷ കാക്കേണ്ട ഉത്തരവാദിത്ത്വം പാര്‍ട്ടിയ്ക്ക് ഉണ്ടെന്നും വ്യക്തമാക്കി.

ജനങ്ങളില്‍ നിന്നുളള അഭിപ്രായം സ്വരൂപിക്കുന്നത് പൂര്‍ത്തിയായ ശേഷം ഞായറാഴ്ച നടക്കുന്ന യോഗത്തിലാകും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. അതേസമയം ആംആദ്മിയെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക