അസ്സമില്‍ കാര്‍ ബോംബ് സ്ഫോടനം: 6 മരണം

തിങ്കള്‍, 6 ഏപ്രില്‍ 2009 (15:59 IST)
അസ്സമിലെ ഗുവാഹതിയില്‍ തിങ്കളാഴ്ച ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു, 30 പേര്‍ക്ക് പരുക്ക് പറ്റി. ഉള്‍ഫ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നില്‍.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. മലിഗാവ് ചാരിയാലില്‍ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് കിടന്ന കാറാണ് പൊട്ടിത്തെറിച്ചത് എന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

പരുക്കേറ്റവരില്‍ ഒമ്പത് പേരെ അടുത്തുള്ള സഞ്ജീവനി ആശുപത്രിയിലും രണ്ട് പേരെ റയില്‍‌വെ ആശുപത്രിയിലും ബാക്കിയുള്ളവരെ ഗുവാഹതി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക