അസാമില്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി

വ്യാഴം, 28 നവം‌ബര്‍ 2013 (17:40 IST)
PRO
മധ്യ അസമിലെ നഗാവ് ജില്ലയില്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ നാട്ടുകാര്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരുസ്ത്രീയും ഉള്‍പ്പെടുന്നു. സ്വം ബേ(69), സോംബര്‍ ബേ(60), എങ്‌ലേ രോങ്ഫര്‍തി(50) എന്നിവരാണ് മരിച്ചത്.

കര്‍ബി പട്ടിക വര്‍ഗ സമുദായത്തില്‍പ്പെട്ട ഇവരെ നവംബര്‍ 24 മുതല്‍ കാണാതായിരുന്നു. മരിച്ച സ്വം ബേയുടെയും സാംബര്‍ ബേയുടെയും മകന്‍ മാതാപിതാക്കളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം കര്‍ബി പട്ടിക വര്‍ഗ സമുദായത്തില്‍പ്പെട്ടവരാണ്. ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് കാരണമെന്ന് നഗാവ് എസ്പി വിആര്‍സിങ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക