അസമില്‍ മണ്ണിടിച്ചില്‍: ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

ശനി, 10 മെയ് 2014 (13:15 IST)
അസമിലെ കരിംഗ‌ഞ്ജില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു വീണ് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. അമ്മയും മൂന്നു പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. 
 
വെള്ളിയാഴ്ച രാത്രി സത്ഗരാകുല്‍ ഗ്രാമത്തിലായിരുന്നു സംഭവം. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഇവര്‍ക്കു മേലേക്ക് മണ്ണിടിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക