അസം: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 500 ഓളം പേര്‍ അപ്രത്യക്ഷരായി

വ്യാഴം, 13 സെപ്‌റ്റംബര്‍ 2012 (09:50 IST)
PTI
PTI
അസമില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കപ്പെട്ട അഞ്ഞൂറോളം ആളുകളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ കേന്ദ്ര ഏജന്‍സികള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ദുബ്‌രി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിള്‍ കഴിഞ്ഞിരുന്നവരാണ് അപ്രത്യക്ഷരായിരിക്കുന്നത്.

കാണാതായവര്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടാവാം എന്നാണ് നിഗമനം. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകളും വസ്തു സംബന്ധമായ രേഖകളും പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ആളുകള്‍ അപ്രത്യക്ഷരായിത്തുടങ്ങിയത്.

ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള വ്യക്തമായ രേഖകള്‍ കൈവശം ഇല്ലാത്തത് മൂലമാവാം ഇവര്‍ ക്യാമ്പുകളില്‍ നിന്ന് കടന്നത് എന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക