അശ്ലീല എസ്എംഎസും പിരിച്ചുവിടലും; നേവിയ്ക്ക് വീണ്ടും നാണക്കേട്

ചൊവ്വ, 16 ഏപ്രില്‍ 2013 (16:35 IST)
PRO
PRO
കൊച്ചി നാവികസേനാ ആസ്ഥാനത്തെ ലൈംഗിക വിവാദത്തിന് തൊട്ടുപിന്നാലെ നാവികസേനയ്ക്ക് വീണ്ടും നാണക്കേട്. മൊബൈല്‍ഫോണിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ച കമാന്ററെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടിലെ കമാന്‍ഡറായിരുന്നു ഇയാള്‍ എന്ന് സേനാ വക്താവ് കമാന്‍ഡര്‍ പി വി സതീഷ് വെളിപ്പെടുത്തി.

കോര്‍ട്ട്മാര്‍ഷല്‍ നടത്തിയ ശേഷമാണ് കമാന്‍ഡറെ പിരിച്ചുവിട്ടത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു നടപടികള്‍. അതേസമയം മേലുദ്യോഗസ്ഥന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ മറ്റൊരു ഉദ്യോഗസ്ഥനെ പ്രതിരോധമന്ത്രി എ കെ ആന്റണി ഇടപെട്ട് പിരിച്ചുവിടാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൊച്ചി നാവിക ആസ്ഥാനത്തെ ഉന്നതരുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്ന നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക