അവസാനത്തെ ആളെയും രക്ഷിക്കുന്നതു വരെ സേനയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്ന് എ കെ ആന്‍റണി
ചൊവ്വ, 25 ജൂണ്‍ 2013 (11:11 IST)
PTI
അവസാനത്തെ ആളെയും രക്ഷിച്ചുവെന്ന് ഉറപ്പാക്കിയശേഷമേ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളെന്ന് പ്രതിരോധ മന്ത്രി എ കെ ആന്‍റണി. ദുരന്ത മേഖലകളില്‍ സൈന്യം നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമായിരുന്നു ആന്‍റണിയുടെ പ്രസ്താവന.
മൂന്നു സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുത്തു. ദുരന്തമുണ്ടായ അന്നു മുതല്‍ സേനയുടെ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിലാണെന്ന് വ്യോമസേനാ മേധാവി എന്‍എകെ ബ്രൗണ്‍ അറിയിച്ചു.
അളകനന്ദാ നദിക്കു കുറുകെ പാ ലം നിര്‍മിച്ചതോടെ ജോഷിമഠില്‍ നിന്നു ബദരിനാഥിലേക്കു ള്ള റോഡ് യാത്രാ സജ്ജ്മായതായും സേനാമേധാവികള്‍ അറിയിച്ചു.