അവര്‍ കല്‍പ്പിച്ചു! അവളെ ബലാത്സംഗം ചെയ്‌തോളൂ, നെഞ്ചുതകര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍!

വ്യാഴം, 27 ജൂലൈ 2017 (08:46 IST)
പീഡന വാര്‍ത്തകള്‍ക്കൊന്നും യാതോരു പഞ്ഞവുമില്ലാത്ത നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. പകരത്തിന് പകരമെന്നൊക്കെ കേട്ടിട്ടേ ഉള്ളു. എന്നാല്‍ ലാഹോറില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആരേയും ഞെട്ടിക്കുന്നതാണ്. സഹോദരന്‍ ചെയ്ത തെറ്റിന്റെ ഫലം അനുഭവിച്ചത് പതിനാറുകാരിയായ സഹോദരി. അതും ക്രൂരമായ പീഡനം.
 
പെണ്‍കുട്ടിയുടെ സഹോദരന്‍ ഉമര്‍വാഡ കഴിഞ്ഞ ആഴ്ച അതേ ഗ്രാമത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതിന് നാട്ടുകൂട്ടം കല്‍പ്പിച്ചത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരനായ അഷ്ഫാഖിന് ഉമര്‍വാഡയുടെ സഹോദരിയായ പതിനാറുകാരിയെ പീഡിപ്പിച്ചോളാന്‍ ആയിരുന്നു. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ അവളുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും മുന്‍പാകെ യുവാവ് ബലാത്സംഗം ചെയ്തു. 
 
തന്റെ സഹോദരിയെ യുവാവ് പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് സഹോദരന് ഗ്രാമപഞ്ചായത്ത് പരസ്യ പീഡനത്തിന് അനുമതി നല്‍കിയത്. കേസില്‍ ഗ്രാമത്തലവവും ബലാത്സംഗം ചെയ്ത യുവാവും ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക