അഴിമതി സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുന്നു

വെള്ളി, 16 മാര്‍ച്ച് 2012 (03:34 IST)
PRO
PRO
അഴിമതി ആരോപണങ്ങളും അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുന്നെന്ന് സര്‍വെ. ആരോപണങ്ങളും പ്രക്ഷോഭങ്ങളും തീരുമാനമെടുക്കുന്നതില്‍നിന്ന്‌ ഉദ്യോഗസ്ഥരെ തടയുന്നെ സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു.

അഴിമതി കര്‍ശനമായി തടയണം. ഒപ്പം ബൃഹത്തായ അഴിമതിവിരുദ്ധ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും തളര്‍ത്തുമെന്നും സര്‍വേ ചൂണ്ടിക്കാട്ടി. കൂട്ടുകക്ഷി ഭരണം സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു തടസമാകുന്നതായും സര്‍വേ വിലയിരുത്തുന്നു.

ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണു സാമ്പത്തിക സര്‍വേ തയാറാക്കുന്നത്‌. അതിലെ ചില നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്‌.

English Summary: Calling for ruthless crackdown on corruption, the government's pre-Budget Economic Survey however warned that a large and cumbersome anti-corruption bureaucracy could impact decision-making process.

വെബ്ദുനിയ വായിക്കുക