അഴിമതിക്കേസ് പ്രതി സ്വയം വെടിവച്ച് മരിച്ചു

തിങ്കള്‍, 23 ജനുവരി 2012 (15:34 IST)
PRO
PRO
അഴിമതിക്കേസ് പ്രതി ഉത്തര്‍പ്രദേശില്‍ സ്വയം വെടിവച്ച് മരിച്ചു. എന്‍ആര്‍എച്ച്എം അഴിമതിക്കേസില്‍ പ്രതിയായ സുനില്‍ വര്‍മയാണ് ജീവനൊടുക്കിയത്. പദ്ധതിയുടെ പ്രൊജക്ട് മാനേജരായിരുന്നു ഇയാള്‍.

വികാസ് നഗറിലുള്ള വീട്ടില്‍ വച്ച് രാവിലെ 8.30 ഓടെയാണ് സുനില്‍ വര്‍മ സ്വയം വെടിയുതിര്‍ത്തത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേസുമായി ബന്ധപ്പെട്ട് ജനുവരി നാലിന് സി ബി ഐ സുനില്‍ വര്‍മയെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് മകന്‍ പോലീസിനെ അറിയിച്ചു. ഇയാളുടെ വീടും സി ബി ഐ റെയ്ഡ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക