അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ ചേര്‍ത്തല്‍; ആറു പേര്‍ അറസ്റ്റില്‍

വെള്ളി, 15 നവം‌ബര്‍ 2013 (14:20 IST)
PTI
ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥനടക്കം ആറുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ജനവരിയില്‍ പുറത്തുവന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദം രാഷ്ട്രീയവൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ മൂന്നു നമ്പറുകളടക്കം അഞ്ച് ഫോണ്‍നമ്പറുകളാണ് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഇ-മെയില്‍ ഐ.ഡി. അനധികൃതമായി ഉപയോഗിച്ച് പ്രതികള്‍ ചോര്‍ത്തിയത്.

അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍, കോണ്‍സ്റ്റബിള്‍ ഹരീഷ്, ഡിറ്റക്ടീവുമാരായ അലോക് ഗുപ്ത, സെയ്ഫി, പുനീത്, മറ്റൊരു കോണ്‍സ്റ്റബിള്‍ എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്.

വെബ്ദുനിയ വായിക്കുക