അമ്മാവന്‍ തീവ്രവാദിയായതിനാല്‍ കശ്മീരി പെണ്‍കുട്ടിക്ക് പാസ്പോര്‍‌ട്ട് നിഷേധിച്ചു

ചൊവ്വ, 6 ഓഗസ്റ്റ് 2013 (10:57 IST)
PRO
PRO
അമ്മാവന്‍ തീവ്രവാദിയായതിനാല്‍ അമേരിക്കയിലേക്ക് സ്കോളര്‍ഷിപ്പ് കിട്ടിയ കശ്മീരി പെണ്‍കുട്ടിക്ക് പാസ്പോര്‍‌ട്ട് നിഷേധിച്ചു. കശ്മീരി സ്വദേശി 15 കാരിയായ സുഫയിരിയ ജാനിനാണ് സ്കോളര്‍ഷിപ്പ് കിട്ടിയിട്ടും പാസ്പോര്‍‌ട്ട് കിട്ടാത്തതിനാല്‍ അമേരിക്കയിലേക്ക് പഠനത്തിന് പോവാന്‍ സാധിക്കാത്തത്. ബുദ്ഗാമിലെ അനാഥാലയത്തില്‍ കഴിയുന്ന സുഫയിരിയക്ക് ഒരു വര്‍ഷത്തേക്കുള്ള അമേരിക്കന്‍ സ്‌കോളര്‍ഷിപ്പാണ് ലഭിച്ചത്.

സുഫയിരിയ ജനിക്കുന്നതിനു മുമ്പ് തീവ്രവാദിയായായിരുന്നു അമ്മാവന്‍. ഇത് കാരണമാക്കിയാണ് സുഫയിരിയ്ക്ക് അധികൃതര്‍ പാസ്പോര്‍‌ട്ട് നിഷേധിച്ചത്.സംസ്ഥാന സിഐഡി റെക്കോര്‍ഡ് പ്രകാരം സുഫയിരയുടെ അമ്മാവന്‍ 1995ല്‍ കീഴടങ്ങിയ ഒരു തീവ്രവാദിയാണെന്ന് പറഞ്ഞ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ സഫയിരക്ക് ക്ലിയറന്‍സ് രേഖകള്‍ നല്‍കിയില്ല.

തീവ്രവാദി ആയിരുന്നെങ്കിലും പിന്നീട് കീഴടങ്ങി ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്ന അമ്മാവനെ ചൊല്ലി തനിക്ക് നീതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും താന്‍ താവ്രവാദി അല്ലല്ലോ എന്നും സുഫയിരിയ ചോദിക്കുന്നു. സുഫയിരിയ്ക്ക് വേണ്ടി കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള രംഗത്തെത്തിയിട്ടുണ്ട്.

നാലു പരീക്ഷകള്‍ക്കും ഇന്ത്യന്‍ എംബസിയില്‍ നടന്ന അഭിമുഖത്തിനും ശേഷമാണ് സുഫയിരക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. അനാഥാലയത്തിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സുഫിയിരയുടെ നേട്ടം പ്രചോദനമായിരിക്കുകായിരുന്നു. ഈ മാസം ആദ്യം യുഎസിലേക്ക് പുറപ്പെടേണ്ടിയിരുന്ന സുഫയിര ഏപ്രിലിലാണ് വിസയ്ക്കായി അപേക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക