അമേരിക്കന്‍ കോണ്‍സുലേറ്റില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്
തിങ്കള്‍, 6 മെയ് 2013 (18:48 IST)
PRO
മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി. മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു ലഭിച്ച ഊമക്കത്തിലാണ് വരുന്ന ജൂലൈ 21ന് സ്‌ഫോടനം നടത്തുമെന്ന ഭീഷണി.
വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡാണ് ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് മുംബൈ പൊലീസിന് കൈമാറിയിരിക്കുന്നത്. ഒരു പേജില്‍ എഴുതിയിരിക്കുന്ന ഊമക്കത്തില്‍ അല്‍ ജിഹാദ് എന്നെഴുതിയിട്ടുണ്ട്.
അമേരിക്കന്‍ കോണ്‍സുലേറ്റില്‍ സ്‌ഫോടനം നടത്തുമെന്നും അതിനാല്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. ഹൈദരാബാദിലെയും ബാംഗ്ലൂരിലെയും മുംബൈയിലെയും റെയില്‍വേസ്‌റ്റേഷനുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്.
അല്‍ ജിഹാദ് എന്ന സംഘടനയെക്കുറിച്ച് അറിവൊന്നും ലഭിച്ചിട്ടില്ലെന്നും കത്തിനെ ഗൗരവമായി കണ്ട് അന്വേഷിക്കുകയാണെന്നും ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു