അമിത് ഷാ, അസംഖാന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് വിലക്ക്
ശനി, 12 ഏപ്രില്‍ 2014 (09:05 IST)
PTI
ബിജെപി നേതാവ് അമിത് ഷായുടെയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്റെയും ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികളും റോഡ്‌ഷോകളും നിരോധിച്ചു. വിവാദ പ്രസംഗത്തിന്റെ പേരിലാണ് ഈ നടപടി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. റാലികളിലെ ഇരുവരുടെയും പ്രസംഗങ്ങള്‍ ബോധപൂര്‍വ്വം വിദ്വേഷമുണ്ടാക്കുന്ന തരത്തിലായതിനാലാണ് നിരോധനമെന്ന് കമ്മീഷന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഇരുവര്‍ക്കുമെതിരെ അടിയന്തിരമായി എഫ്‌ഐആര്‍ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ലക്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം.
മുസഫര്‍ നഗറിലുണ്ടായ കലാപത്തിന് പ്രതികാരം വീട്ടണം എന്നായിരുന്നു അമിത് ഷാ അന്ന് പ്രസംഗിച്ചത്. 99ല്‍ പാകിസ്താനെതിരായി കാര്‍ഗിലില്‍ പോരാടിയത് മുസ്ലിം സൈനികരായിരുന്നുവെന്നാണ് യുപിയിലെ മന്ത്രികൂടിയായ അസംഖാന്റെ വിവാദ പ്രസംഗം.