അബോര്‍ഷന് വേണ്ടി ജിയാ ഖാന്‍ പില്‍‌സ് കഴിച്ചതായി ഡോക്ടര്‍

വ്യാഴം, 13 ജൂണ്‍ 2013 (11:34 IST)
PTI
PTI
നടി ജിയാ ഖാനെ പരിശോധിച്ച ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു. ജിയ അബോര്‍ഷന്‍ നടത്തിയതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം ആദ്യമാണ് അബോര്‍ഷന്‍ നടന്നത്. ഇതിനായി ജിയ പില്‍സ് കഴിക്കുകയായിരുന്നു എന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. സൂരജ് പഞ്ചോളിയുമായി പ്രണയത്തില്‍ ആയിരുന്നപ്പോഴാണ് ജിയ അബോര്‍ഷന് വിധേയയായത് എന്നാണ് സൂചന.

ജിയ എഴുതിയത് എന്ന് കരുതപ്പെടുന്ന ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഗര്‍ഭിണിയായ വിവരവും അബോര്‍ഷന്‍ ചെയ്തതുമെല്ലാം പരാമര്‍ശിക്കുന്നുണ്ട്. കുറിപ്പിലേത് ജിയയുടെ കൈപ്പട തന്നെയാണോ എന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ജിയയുടെ കാമുകന്‍ സൂരജ് പഞ്ചോളി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ജിയയും സൂരജും ലിവിംഗ് ടുഗതര്‍ ബന്ധത്തില്‍ ആയിരുന്നു എന്ന് ജിയയുടെ അമ്മ റാബിയ പൊലീസിന് മൊഴി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക