അബദ്ധം പിണഞ്ഞു; മുലായം സാങ്മയ്ക്ക് വോട്ട് ചെയ്തു!

വ്യാഴം, 19 ജൂലൈ 2012 (16:57 IST)
PRO
PRO
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായ പി എ സാങ്മയ്ക്ക് വോട്ടുചെയ്തു. കൈപ്പിഴ മൂലമാണ് ഇത് സംഭവിച്ചത്. ഉടന്‍ തന്നെ അദ്ദേഹം ബാലറ്റ് പേപ്പര്‍ കീറിക്കളയുകയും ചെയ്തു.

പുതിയ ബാലറ്റിനായി അപേക്ഷിച്ചതിനെ തുടര്‍ന്ന് മുലായത്തിന് വീണ്ടും വോട്ടു ചെയ്യാന്‍ അവസരം നല്‍കി. ലോക്സഭാ എം പിയായ മുലായം പാര്‍ലമെന്റിലാണ് വോട്ടുചെയ്തത്.

യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ട്ടി പ്രണബ് മുഖര്‍ജിയെയാണ് പിന്തുണയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക