അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റണമെന്ന് ശുപാര്‍ശ?

വ്യാഴം, 11 ഓഗസ്റ്റ് 2011 (11:07 IST)
PRO
പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ശുപാര്‍ശ നല്‍കിയെന്ന് സൂചന. അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലും അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ ശരിവച്ചു എന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ദയാഹര്‍ജി തള്ളണമെന്നും കോടതി വിധി നടപ്പാക്കണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.

2001 -ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ 2004-ല്‍ ആണ് അഫ്സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. 2006 ഒക്ടോബര്‍ 20 ന് അകം വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നു. എന്നാല്‍, അഫ്സല്‍ ഗുരു സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വൈകിയതു കാരണം ശിക്ഷ നടപ്പാക്കലും വൈകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക