അനന്തമൂര്‍ത്തിക്ക്‌ ഇന്ത്യ വിടാന്‍ മോഡി അനുയായികളുടെ മണിയോര്‍ഡര്‍; കൂടെ ഒരു വിമാനടിക്കറ്റും!

വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (18:40 IST)
PTI
PTI
പ്രശസ്‌ത എഴുത്തുകാരനും ജ്‌ഞാനപീഠം അവാര്‍ഡ്‌ ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിക്ക്‌ ഇന്ത്യ വിടാന്‍ നരേന്ദ്രമോഡി അനുയായികളുടെ മണിയോര്‍ഡര്‍. കൂടാതെ അനന്തമൂര്‍ത്തിക്ക്‌ ഇന്ത്യവിട്ട്‌ ഏതെങ്കിലും വിദേശ രാജ്യത്ത്‌ ചേക്കേറാന്‍ ഒരു വശത്തേക്കു മാത്രമുളള യാത്രാ ടിക്കറ്റിനു വേണ്ടി സംഭാവന പിരിക്കലും ആരംഭിച്ചു. മോഡി പ്രധാമന്ത്രിയായാല്‍ ഇന്ത്യയില്‍ താമസിക്കില്ല എന്നും അങ്ങനെ സംഭവിച്ചാല്‍ വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന താന്‍ മരിച്ചുപോകുമെന്നും അനന്തമൂര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ്‌ മോഡി അനുയായികളെ പ്രകോപിതരാക്കിയത്‌.

അനന്തമൂര്‍ത്തിയുടെ അഭിമുഖം പുറത്തുവന്നതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മോഡി അനുയായികള്‍ ഒത്തുകൂടി അനന്തമൂര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍, മോഡി അനുയായികളുടെ പ്രതികരണം എണ്‍പത്തിയൊന്നുകാരനായ അനന്തമൂര്‍ത്തിയെ ഞെട്ടിച്ചു‌.

താന്‍ ചെറുപ്പകാലത്ത്‌ നെഹ്രുവിനെ വിമര്‍ശിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അനുയായികള്‍ ഇത്തരത്തിലായിരുന്നില്ല പെരുമാറിയത്‌. അവര്‍ വിമര്‍ശനത്തെ ഉള്‍ക്കൊണ്ടു. എന്നാല്‍, മോഡിയുടെ ആരാധകര്‍ ഫാസിസ്‌റ്റു രീതിയിലാണ്‌ പ്രതികരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക