അനധികൃത സ്വത്ത്: ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ കുറ്റപത്രം

ശനി, 31 മാര്‍ച്ച് 2012 (19:26 IST)
PRO
PRO
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ കടപ്പ എംപിയും വൈ എസ് ആര്‍ കോണ്‍ഗ്രസ് സ്ഥാപകനുമായ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ജഗന്‍മോഹന്‍ റെഡ്ഡിയെ ഒന്നാം പ്രതിയാ‍ക്കിയിട്ടുള്ള കുറ്റപത്രത്തില്‍ മൊത്തം 12 പേരാണ് പ്രതികള്‍.

ജഗന്‍മോഹന്‍ റെഡ്ഡി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് മന്ത്രി ശങ്കര്‍ റാവു, പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങള്‍, കടപ്പയിലെ ഒരു അഭിഭാഷകന്‍ എന്നിവരാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധി തവണ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വീട്ടിലും ഓഫീസിലും വ്യാപാരസ്ഥാപനങ്ങളിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക