പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയിലെ മെന്‍ധാര്‍ പ്രദേശത്ത് നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക്‌സേന വീണ്ടും വെടിവെപ്പ് നടത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പാക് സേന പ്രകോപനമൊന്നും കൂടാതെ വെടിവെക്കുകയായിരുന്നുവെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി. വെടിവെപ്പില്‍ ആര്‍ക്കും തന്നെ പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ പട്ടാളം ശക്തമായി തിരച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നിയന്ത്രണ രേഖയ്ക്ക് സമീപം ഒട്ടേറെ പ്രദേശങ്ങളില്‍ പാകിസ്താന്‍ കനത്ത രീതിയില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.