അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തി. ബുധനാഴ്ച ജമ്മുവിലെ ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്‌എഫ് ജവാന് പരുക്ക് പറ്റി.
ജൂലൈയില്‍ പാകിസ്ഥാന്‍ നടത്തുന്ന ഒമ്പതാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്.
അന്താരാഷ്ട്ര അതിര്‍ത്തിയിലെ അഖ്നൂര്‍ ബെല്‍റ്റിലെ ചവാനി, ജബൊവല്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ വെടിവയ്പ് നടത്തിയത്. ബിഎസ്‌എഫ് ജവാന്‍മാര്‍ മറുഭാഗത്തേക്കും വെടിയുതിര്‍ത്തു. ഏഴ് മണിയോടെയാണ് വെടിവയ്പ് നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ ഛഗ് ഭഗ്‌വാരിയില്‍ ഒരു നുഴഞ്ഞുകയറ്റ ശ്രമവും ബിഎസ്‌എഫ് പരാജയപ്പെടുത്തിയിരുന്നു.