അതിര്‍ത്തിയില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു

വെള്ളി, 5 ജൂലൈ 2013 (15:36 IST)
PTI
അതിര്‍ത്തിയില്‍ വീണ്ടും ചൈന പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നു. അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ നടത്തുന്ന പെട്രോളിംഗ് അവസാനിപ്പിക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്.

ഇന്ത്യ ഇത്തരത്തില്‍ നടത്തുന്ന പെട്രോളിംഗ് ധിക്കാരപരമാണെന്നും എത്രയും വേഗം പെട്രോളിംഗ് നിര്‍ത്തണമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. രണ്ട് മാസം മുന്‍പ് ചൈനീസ് സേന അതിര്‍ത്തി ലംഘിച്ച് ബാനറുകള്‍ സ്ഥാപിച്ചിരുന്നു. ഇത് വന്‍ തര്‍ക്കത്തില്‍ കലാശിച്ചിരുന്നു.

ചൈനീസ് ഭടന്‍‌മാരുടെ അതിര്‍ത്തി കടന്നുള്ള പ്രവേശനം തടയാനാണ് ഇന്ത്യ കര്‍ക്കശമായി പെട്രോളിംഗ് നടത്തുന്നത്. പ്രതിരോധമന്ത്രി എകെ ആന്റണി ചൈന സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ മുന്നറിയിപ്പ് ചൈന നല്‍കിയത്.

വെബ്ദുനിയ വായിക്കുക