അടിച്ചുപൊളിക്കാനായി ഗോവയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്... എല്ലാം നിരോധിച്ചു!

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (12:43 IST)
അടിച്ചുപൊളിക്കാനായി ഗോവയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന യുവാക്കളുടെ സകല പ്രതീക്ഷകളും തെറ്റിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയില്‍ പൊതുസ്ഥലത്ത് വെച്ച് ഇനി മദ്യപിക്കാന്‍ പാടില്ലെന്ന് മനോഹര്‍ പരീക്കര്‍ അറിയിച്ചു.
 
ബീച്ച് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ പരസ്യ മദ്യപാനം നേരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, നടപടികള്‍ കര്‍ശനമായിരുന്നില്ല. ഒക്ടോബര്‍ അവസാനത്തോടെ ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുകയാണ്.
 
വിലക്ക് ലംഘിച്ച് പരസ്യമായി മദ്യപിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.  അതോടൊപ്പം, ഹെല്‍മെറ്റ് ഇല്ലാതെ വാഹനോടിക്കുന്നവര്‍ക്കെതിരേയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. ചെക്കിങ് കൂടുതല്‍ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
 
പബ്ലിക് ആയി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് പോലീസിന്റെ കൂടെ ഒത്താശയോടെ ആണെന്ന് റിപോർട്ടുകൾ ഉണ്ട്. അതുകൊണ്ട് കര്‍ശനമായ നടപടികള്‍ കൊണ്ടുവന്നാല്‍ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശനങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്നാണ് ഗോവന്‍ സര്‍ക്കാര്‍ കരുതുന്നത്.

വെബ്ദുനിയ വായിക്കുക