അഞ്ച് ഇന്ത്യന്‍ പൊലീസുകാര്‍ നേപ്പാളില്‍ അറസ്റ്റില്‍

തിങ്കള്‍, 25 ഏപ്രില്‍ 2016 (13:13 IST)
കേസ് അന്വേഷണത്തിന്റെ ഭാഗമായി നേപ്പാളിലത്തെിയ ഇന്ത്യന്‍ പൊലീസ് സംഘം അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഒരു ഇന്‍സ്പെക്ടറടക്കം അഞ്ച് പൊലീസുകാരാണ് ഇന്നലെ സംഗോണില്‍ വെച്ച് അറസ്റ്റിലായത്.
 
പഞ്ചാബിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധമുള്ള പ്രതിയെ തിരഞ്ഞാണ് സംഘം നേപ്പാളില്‍ എത്തിയത്. എന്നാല്‍ ഇവര്‍ ഔദ്യോഗിക യൂണിഫോമിലായിരുന്നില്ല നേപ്പാളില്‍ പ്രവേശിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന കൈത്തോക്ക്, എ കെ47, വെടിയുണ്ടകള്‍ തുടങ്ങിയ ആയുധങ്ങള്‍ നേപ്പാള്‍ പൊലീസ് പിടിച്ചെടുത്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ നേപ്പാള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക