വിവാഹശേഷം പെണ്‍കുട്ടിയെ അഹമ്മദ് മസ്കത്തില് കൊണ്ടുപോയെന്നും മകളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് കുട്ടിയുടെ ഉമ്മ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭര്‍തൃ സഹോദരിയും ഭര്‍ത്താവ് സികന്ദറും ചേര്‍ന്ന് മകളെ വിവാഹം കഴിപ്പിച്ചു നല്‍കിയെന്നാണ് കുട്ടിയുടെ ഉമ്മയായ ഉനൈസ ആരോപിക്കുന്നത്.