അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: സോണിയയെ കണ്ടിട്ടില്ലെന്ന് മുഖ്യ ഇടനിലക്കാരന്‍

ബുധന്‍, 11 മെയ് 2016 (16:48 IST)
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിട്ടില്ലെന്ന് വി വി ഐ പി ഹെലികോപ്റ്റർ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മൈക്കിള്‍. സോണിയാ ഗാന്ധിക്ക് പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയേയോ കണ്ടിട്ടില്ലെന്നും മൈക്കിള്‍ വ്യക്തമാക്കി. ദുബായിലെ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൈക്കിള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 
അഗസ്റ്റ ഇടപാടില്‍ മോദി സര്‍ക്കരും ഇടപെട്ടിട്ടില്ല. അതേസമയം, മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗിയെ ജിംകാന ക്ലബില്‍വച്ച് കണ്ടിട്ടുണ്ട്. ടെൻഡര്‍ ലഭിച്ചതിന് ശേഷമാണ് അഗസ്റ്റയില്‍ ചേര്‍ന്നത്. എന്നാല്‍ ഇടപാടില്‍ കോഴ നല്‍കിയിട്ടില്ലെന്ന് പറയാനാകില്ലെന്നും മൈക്കിള്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക