അല്ലാഹു എന്നാല്‍

മനുഷ്യന്‌ സ്രഷ്ടാവിനോടുള്ള സമര്‍പ്പണവും വിധേയത്വവുമാണ്‌ ഇസ്ലാമിന്റെ സത്ത. ഇസ്ലാം എന്ന പേര്‌മനുഷ്യരല്ല, ദൈവം (അല്ലാഹു) സ്വയം തിര ഞ്ഞെടുത്തതാണ്‌.

അല്ലാഹു എല്ലാ പ്രവാചകന്മാ ര്‍ക്കും സന്ദേശവാഹകര്‍ക്കും വെളിപ്പെടുത്തിയതും അവര്‍ തങ്ങളുടെ പ്രദേശങ്ങള്ളില്‍ വ്യാപിപ്പിക്കുകകയും ചെയ്ത അതേ സന്ദേശം തന്നെ യാണത്‌. അതിന്റെ അവസാനത്തേതും സാര്‍വ്വദേശീയവുമായ രൂപം മുഹമ്മദ്‌ നബി(സ)ക്കാണ്‌ അവതീര്‍ണ്ണമായത്‌.

യഥാര്‍ഥവും അദ്വിതീയനും ദൈവത്തിന്‌ അനുരൂപമായ നാമമോ പദവിയോ ആണ്‌ 'അല്ലാഹു' എന്നത്‌. അല്ലാഹുവിന്റെ പേരായ ഈ നാമം (നൗന്‍) അവനൊഴികെ മറ്റൊന്നിനും നല്‍കാവതല്ല. ഏറ്റവും പ്രൗഢിയുള്ളവനായ അവന്റെ ഇതര നാമങ്ങള്‍ അല്ലാഹു എന്ന നാമത്തിന്റെ തുടര്‍ച്ചയായ മറ്റു നാമങ്ങളാണ്‌.

'മഅ്ല‍ൂഹ്‌' എന്നതാണ്‌ 'അല്ലാഹു' എന്ന നാമത്തിന്റെ സാരം. സ്നേഹം, അഭിലാഷം, ദിവ്യത്വം, സ്തുതി എന്നിവയില്‍ നിന്നുല്‍ഭൂതമാകുന്ന ആരാധനക്കര്‍ഹന്‍ എന്നതാണാ പദത്തിനര്‍ത്ഥം. അവനാണ്‌ സ്രഷ്ടാവ്‌. ദൈവകല്‍പനകള്‍ അവനില്‍ നിന്നുള്ളതാണ്‌. സൃഷ്ടിക്കപ്പെട്ട ജീവികളേയോ വസ്തുളേയോ ആരാധിക്കേണ്ടതില്ല

അല്ലാഹു എന്ന നാമം മനുഷ്യന്‍ തിരഞ്ഞെടുത്തതല്ല.ഏതെങ്കിലും പ്രവാചകന്റെയോ പുണ്യവാളന്റെയോ പുണ്യപുരുഷന്റെയോ പേര്‌ തിരഞ്ഞെടുത്തതുമല്ല.

ആദം, യേശു, മോശ തുടങ്ങി അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ) അടങ്ങിയ ഏല്ലാ പ്രവാചകന്മാരും ആരാധനക്കര്‍ഹനായ ഏകനായ, ഒരൊറ്റ യതാര്‍ത്ഥ ദൈവം എന്ന നിലയില്‍ ദൈവത്തെക്കുറിച്ച്‌ ദൈവത്തില്‍ നിന്നും മനസ്സിലാക്കിയ നാമമാണ്‌ 'അല്ലാഹു'.

വെബ്ദുനിയ വായിക്കുക