മഡോണയ്ക്ക് 50 കഴിഞ്ഞു

പോപ്പ് റാണി മഡോണയ്‌ക്ക്‌ അമ്പത്‌ വയസ്സ്‌ തികഞ്ഞു. ആഗസ്റ്റ് 16 നു ആയിരുന്നു പിറന്നാള്‍. 1958 ലായിരുന്നു ജനനം.

മഡോണ പ്രായത്തിനു കീഴടങ്ങാന്‍ തയ്യാറില്ലെന്ന് പ്രഖ്യാപിക്കുന്നു. ഈ നിത്യഹരിത സുന്ദരി കൂടുതല്‍ സജീവമാകാന്‍ ലക്‍ഷ്യമിടുകയാണ്

പോപ്പ് സംഗീത രംഗത്ത് മാത്രം നിലയുറപ്പിക്കാനും ഈ സുന്ദരിക്ക് താല്‍‌പര്യമില്ല. സിനിമ സംവിധാന രംഗത്തും എഴുത്തിന്‍റെ മേഖലയിലും ശക്തമായ കാല്‍ വയ്പുകള്‍ നടത്താനും മഡോണ ലക്‍ഷ്യമിടുന്നു.

അഞ്ച്-പൂജ്യം എന്ന എന്ന വലിയ സംഖ്യ ഒരു പിറന്നാള്‍ പാര്‍ട്ടി കൂടി നല്‍കാനുള്ള കാരണമായി മാത്രമാണ് കാണുന്നത്. റിക്കോഡുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമല്ല ഈ ജന്‍‌മം. നല്ലൊരു സ്ത്രീയാവാനും നല്ലൊരു അമ്മയാവാനും ഇഷ്ടപ്പെടുന്നു”, ഉടന്‍ പുറത്തിറങ്ങുന്ന തന്‍റെ ആല്‍ബത്തിന്‍റെ പ്രചരണാര്‍ത്ഥം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മഡോണ പറയുന്നു.

വയസിനെക്കുറിച്ച്‌ അല്‍പം മടിച്ച്‌ സംസാരിച്ച പത്രലേഖകനോട്‌ അന്‍പത്‌ എന്നത്‌ അത്ര മോശം വാക്കല്ലെന്നായിരുന്നു അവര്‍ പറഞ്ഞത്‌.


ഇരുപത്‌ വര്‍ഷം മുമ്പത്തേക്കാളും താന്‍ ആരോഗ്യവതിയാണെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ 20 വര്‍ഷം പ്രായം കുറഞ്ഞുവെന്ന് വിശ്വസിക്കുന്ന മഡോണയുടെ പുതിയ ആല്‍ബം “ഹാര്‍ഡ് കാന്‍ഡി” ഏപ്രിലില്‍ പുറത്തിറങ്ങും.

തന്‍റെ മകള്‍ ലോര്‍ഡ്സ് തനിക്ക് ഒരു വെല്ലുവിളിയാകുമെന്നാണ് മഡോണ തമാ‍ശ രൂപേണ അഭിപ്രായപ്പെടുന്നത്. മഡോണയെ പോലെ രൂപ സാദൃശ്യമുള്ള ഈ പതിനൊന്നുകാരിയും അഭിനയ രംഗമാണത്രേ ലക്‍ഷ്യമിടുന്നത്!

മഡോണ വിവാദങ്ങളില്‍ തളരില്ല എന്നാണ് സൂര്യ്രാശിഫലങ്ങളുടെ സൂചനകലാവാസനയും മേധാവിത്ത സ്വഭാവവും ഉണ്ടായിരിക്കും. എപ്പോഴും മുന്നണിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കും. അസാമാന്യ ധൈര്യവും മനശക്തിയും പ്രകടിപ്പിക്കും.

സ്വന്തന്ത്രമായ കാഴ്ചപ്പാടും എല്ലാകാര്യങ്ങളിലും പോസിറ്റീവായ സമീപനവും പ്രത്യേകതയാണ്. ആത്മവിശ്വാസം ആവോളമുണ്ടായിരിക്കും. ഏതെങ്കിലും കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയാകില്ല.


നേതൃഗുണം ജന്‍‌മസിദ്ധമായി ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. കീഴ്ജോലിക്കാരില്‍ നിന്ന് ആദരവ് ലഭിക്കും. ചെയ്യുന്ന ജോലികളില്‍ പൂര്‍ണത കൈവരുത്താന്‍ ശ്രമിക്കും. വിവാദങ്ങളില്‍ തകര്‍ന്നു പോകുന്ന സ്വഭാവമല്ല. എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും.

ആത്മീയ കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും സ്വന്തമായ കാഴ്ചപ്പാട് ഉണ്ടാകും

ലോകത്തെ കോടിക്കണക്കിന്‌ ആരാധകരെ ത്രസിപ്പിച്ച മഡോണ ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡിനും ഉടമയാണ്‌. ലോകത്തെ ഏറ്റവും വിജയം നേടിയ വനിതാ കലാകാരിയെന്ന പേര്‌ മഡോണയ്‌ക്ക്‌ മാത്രമാണ്‌. 120 മില്യണ്‍ ആല്‍ബങ്ങളും 40 മില്യണ്‍ സിംഗിള്‍സും പുറത്തിറങ്ങിയതാണ്‌ ഈ ലോക റെക്കോര്‍ഡ്‌ നേടിക്കൊടുത്തത്‌.

വെബ്ദുനിയ വായിക്കുക