ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ :ജീവിതരേഖ

പാലക്കാട്ടുള്ള ചെമ്പൈ എന്ന ഒരു ചെറിയ ഗ്രാമത്തിലെ വീട്ടില്‍ 1896 -സപ്റ്റബര്‍ 14 ന് ചെമ്പൈ പിറന്നു. പിതാവായ ചെമ്പൈ അനന്തഭാഗവതരുടെയും സഹോദരനായ സുബ്രഹ്മണ്യത്തിന്‍റെയും കീഴില്‍ സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍

ഒരു അഭിമുഖത്തില്‍ ചെമ്പൈ പറഞ്ഞു. ""ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഗുരുക്കന്മാരെ അന്വേഷിച്ചലയേണ്ടി വന്നില്ല. സംഗീതം" റെഡിമെയ്ഡായി" വീട്ടില്‍ത്തന്നെയുണ്ടായിരുന്നു.''

ഒറ്റപ്പാലത്തിലുള്ള ഒരു ക്ഷേത്രോത്സവത്തിന് പാടിക്കൊണ്ടായിരുന്നു ചെമ്പൈയുടെയും സഹോദരന്‍റെയും അരങ്ങേറ്റം . വൈക്കത്തും ഗുരുവായൂരും ഇരുവരും ചേര്‍ന്ന് നടത്തിയ കച്ചേരിയായിരുന്നു. ചെമ്പൈയുടെ ജീവിതത്തിന്‍റെ വഴിത്തിരിവ്.

ചെമ്പൈയുടെ സ്വാതന്ത്ര കച്ചേരി നടന്നത് 1918-ല്‍ മദ്രാസിലുള്ള ട്രിപ്ളി ക്കേന്‍ സംഗീതസഭയിലായിരുന്നു. പിന്നീട് തെക്കേ ഇന്ത്യയിലൂടെ ചെമ്പൈയുടെ ദിഗ്വിജയയാത്രയായിരുന്നു. 70 കൊല്ലത്തെ സംഗീത സപര്യ.

ബഹുമതികള്‍

ചെമ്പൈ വൈദ്യനാഥഭാഗതരെന്ന സംഗീതാര്‍പ്പിതമായ ജീവതത്തെ തേടിയെത്തിയ ബഹുമതികള്‍ കണക്കറ്റതാണ്. പദ്മഭൂഷണ്‍, സംഗീതനാടക അക്കാദമി അവാര്‍ഡ്, ഗാന ഗന്ധര്‍വ അവാര്‍ഡ്, സംഗീത സാമ്രാട്ട്, സംഗീത കലാനിധി, "ഉത്തരഗായക' ഇങ്ങിനെ അസംഖ്യം.

മീനാക്ഷിയാണ് ഭാര്യ. ഗുരുവായൂരപ്പന്‍റെ പരമഭക്തനായിരുന്ന ചെമ്പൈ 1974 ഒക്ടോബര്‍ 16-ാം തീയതി ഗുരുവായൂരപ്പനെ കീര്‍ത്തിച്ച് കൊണ്ടിരിക്കേേത്തന്നെ കുഴഞ്ഞുവീണു മരിച്ചു.

അത് നാദാമൃതനായ ഒരു പ്രാണന്‍റെ സംഗീതലോകത്തിലേക്കുള്ള പൂര്‍ണ്ണ വിലയനമായിരുന്നു.

വെബ്ദുനിയ വായിക്കുക