രാജ്യം നേരിടുന്ന വെല്ലുവിളിയാണ് കള്ളപ്പണമെന്ന് നരേന്ദ്ര മോഡി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പറഞ്ഞു.
‘ചായ് പേ ചര്‍ച്ച (ചായ കുടിച്ച് ചര്‍ച്ച)’ എന്ന പരിപാടിയിലൂടെ ആയിരം ചായക്കടകളില്‍ ‘തല്‍സമയം’ എത്തി ജനങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി. മോഡിയുടെ 'ചായകുടിച്ച് ചര്‍ച്ചാ' പരിപാടിയില്‍ പങ്കെടുത്തത് രാജ്യത്തെ 300 നഗരങ്ങളിലെ ആയിരം നമോ ചായക്കടകളാണ്.
രാജ്യം നേരിടുന്ന വെല്ലുവിളിയാണ് കള്ളപ്പണം. ഇത് ദേശ വിരുദ്ധ പ്രവര്‍ത്തിയാണ്. കള്ളപ്പണം തിരിച്ചുപിടിക്കുന്നതിന് രാഷ്ട്രീയ ഇച്ഛയാണ് ആവശ്യമെന്നും മോഡി സൂചിപ്പിച്ചു. അധികാരത്തിലേറിയാല്‍ ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണം തിരിച്ചുപിടിക്കും. ഇതിനായി പ്രത്യേക സംഘത്തെ രൂപികരിക്കും, നിയമനിര്‍മ്മാണം നടത്തുമെന്നും മോഡി പറഞ്ഞു.
തിരിച്ചുപിടിക്കുന്ന പണത്തിന്റെ അഞ്ചു മുതല്‍ പത്തു ശതമാനം വരെ ആത്മാര്‍ത്ഥമായി നികുതി അടയ്ക്കുന്നവര്‍ക്ക് സമ്മാനിക്കുമെന്നും മോഡി പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 32 നമോ ചായക്കടകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മോഡിയോട് വീഡിയോ കോണ്‍ഫറന്‍സ് വഴി നേരിട്ട് ചോദ്യം ചോദിക്കാനായി രാജ്യത്ത് ആകെ 11 ചായക്കടകളാണ് തിരഞ്ഞെടുത്തത്.