പാശ്ചാത്യ ലോകത്തെ മികച്ച നോവലിസ്റ്റുകളിലൊരാളാണ് ഗുസ്താവ്ളോ ഫ്ളോബര്‍. മാഡം ബൗറി (1857) എന്ന ഒറ്റ നോവല്‍ കൊണ്ട് അദ്ദേഹം നോവല്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടി. റിയലിസ്റ്റിക് എഴുത്തുകാരനെന്ന നിലയ്ക്കാണ് അദ്ദേഹത്തിന്‍റെ ഖ്യാതി.
1852 ലാണ് ഫ്ളോബര്‍ മാഡം ബൗറിയുടെ രചന തുടങ്ങുന്നത്. നോവല്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുത്തു. എമ്മ ബൗറിയുടെ അസുന്തഷ്ടമായ പ്രണയവും കുത്തഴിഞ്ഞ ലൈംഗിക ജ-ീവിതവും വിശ്വാസ വഞ്ചനയുമാണ് നോവലിലെ പ്രമേയം.
സദാചാര വിരുദ്ധമായ രചന നടത്തി എന്നാരോപിച്ച് അന്ന് ഫ്ളോബറിനെതിരെ നടപടിയുണ്ടായി. ശിക്ഷ കിട്ടാതെ അദ്ദേഹം രക്ഷപെടുകയായിരുന്നു.
പഠിക്കുമ്പോള്‍ തന്നേക്കാള്‍ പത്ത് വയസ് പ്രായക്കൂടുതലുള്ള വിവാഹിതയായ സ്ത്രീയുമായി ഫ്ളോബര്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇതാണ് പില്‍ക്കാലത്ത് മാഡം ബൗറിയുടെ രചനയ്ക്ക് പ്രേരണയായത്.
പൂര്‍ണ്ണത തിളങ്ങുന്നതായിരുന്നു ഫ്ളോബറിന്‍റെ രചനകള്‍. നല്ലത് ചീത്തത് എന്ന വിവേചനം അദ്ദേഹം കാണിച്ചില്ല. കണ്ടത് സമൂഹത്തില്‍ നടക്കുന്നത്, യഥാര്‍ത്ഥമായത് സ്വന്തം ശൈലിയില്‍ വിവരിച്ചു എന്നു മാത്രം.
ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു അച്ഛന്‍. 1840 ല്‍ ഫ്ളോബര്‍ നിയമം പഠിക്കാന്‍ പാരീസില്‍ പോയി. പക്ഷെ, പാരീസ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. നിയമ പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്തു.
അവിടെ വച്ച് അദ്ദേഹം വിക്ടര്‍ ഹ്യൂഗോയെ പരിചയപ്പെട്ടിരുന്നു. അച്ഛനും സഹോദരിയും പെട്ടന്ന് മരിച്ചപ്പോല്‍ അദ്ദേഹം പാരീസ് വിട്ടു. അമ്മയോടൊപ്പം കരോലിനില്‍ താമസമാക്കി.
1846 ല്‍ സുഹൃത്ത് മാക്സിം ഡു കാമ്പുമായി ചേര്‍ന്ന് അദ്ദേഹം കിഴക്കന്‍ രാജ-്യങ്ങളില്‍ പര്യടനം നടത്തി. സാഹിത്യമാണ് തന്‍റെ മേഖലയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് മാഡം ബൗറിയുടെ രചനയില്‍ ഏര്‍പ്പെടുകയായിരുന്നു.
ഫ്രഞ്ച് നോവലില്‍ പുതിയൊരു അദ്ധ്യായം തുറക്കുകയായിരുന്നു ഫ്ളോബര്‍. സമൂഹത്തിന്‍റെ നേരെ പിടിച്ച കണ്നാടി പല അപ്രിയ സത്യങ്ങളും തുറന്നു കാട്ടിയപ്പോല്‍ പലരുടെയും നെറ്റി ചുളിഞ്ഞു.
വരാനിരിക്കുന്ന യഥാതഥ രചനയുടെ തുടക്കക്കാരിലൊരാളായിരുന്നു ഫ്ളോബര്‍ എന്നാരും അന്ന് തിരിച്ചറിഞ്ഞില്ല.
സിനിസിസത്തെ കലാത്മകമായി അവതരിപ്പിക്കുക ഫ്ളോബറുടെ കഴിവായിരുന്നു. സന്തോഷമുണ്ടാവണമെങ്കില്‍ മൂഢത, സ്വാര്‍ത്ഥത, നല്ല ആരോഗ്യം എന്നിവ വേണം. മൂഢത ഇല്ലെങ്കില്‍ മറ്റു രണ്ടും ഉണ്ടായിട്ടു കാര്യമില്ല എന്ന നിരീക്ഷണം ഇതിനുദാഹരണം.