ഹാരോല്‍ഡ് റോബിന്‍സ്

ലോകത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റഴിച്ച എഴുത്തുകാരില്‍ ഒരാളാണ് അമേരിക്കക്കാരനായ ഹാരോള്‍ഡ് റോബിന്‍സ്. അദ്ദേഹം എഴുതിയ 20 പുസ്തകങ്ങള്‍ 32 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും 5 കോടി കോപ്പികള്‍ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്.

ദ കാര്‍പറ്റ് ബെഗ്ഗേഴ്സ് ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. ഹോളിവുഡിന്‍റെ കഥ പറയുന്നതാണ് ഈ പുസ്തകം. ഹൊവാര്‍ഡ് ഹ്യൂസിന്‍റെ ജ-ീവിതത്തോട് നേര്‍ത്തൊരു സാദൃശ്യം ഇതിന് കാണാം.

ആദ്യം എഴുതിയ നെവര്‍ ലവ് എ സ്ട്രെയിഞ്ചര്‍ (1948) എന്ന പുസ്തകം സ്വന്തം ബാല്യകാലത്തെ കുറിച്ചുള്ളതാണ്. 1916 മെയ് 21നായിരുന്നു ജ-നനം. ന്യൂയോര്‍ക്കിലെ ഒരു അനാഥാലയത്തിലാണ് ഹാരോള്‍ഡ് റോബിന്‍സ് വളര്‍ന്നത്.

ജേ-ാര്‍ജ-് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേശം ഹാരോള്‍ഡ് റോബിന്സ് പഞ്ചസാര കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇതിലൂടെ 20 വയസിനുള്ളില്‍ അദ്ദേഹം ലക്ഷാധിപതിയായി.

എന്നാല്‍ രണ്ടാം ലോകമഹായുദ്ധം ഈ സാമ്പത്തിക ഭദ്രത തകര്‍ത്തു കളഞ്ഞു. ഹോളിവുഡിലേക്ക് ചേക്കേറിയ അദ്ദേഹം അവിഡെ ഷിപ്പിംഗ് ക്ളര്‍ക്കായും സ്റ്റുഡിയോ എക്സിക്യൂട്ടീവായും ജോലിചെയ്തു.


1949 ല്‍ ഇറങ്ങിയ ദ ഡ്രീം മര്‍ച്ചന്‍റ് ഹോളിവുഡിലെ ശബ്ദ സിനിമയുടെ വളര്‍ച്ചയെ കുറിച്ചുള്ളതായിരുന്നു. സ്വന്തം അനുഭവങ്ങള്‍ക്ക് പുറമേ ചരിത്രങ്ങളും അതിഭാവുകതയും ലൈംഗികതയും അക്രമവും എല്ലാം അദ്ദേഹം തന്‍റെ രചനകളില്‍ സമര്‍ത്ഥമായി തിരുകിക്കയറ്റി.

കിംഗ് ക്രിയോളെ എന്ന എല്‍വിസ് പ്രിസ്ലെ സിനിമയ്ക്ക് ആധാരം ഹാരോള്‍ഡ് റോബിന്‍സന്‍റെ എ സ്റ്റോണ്‍ ഫോര്‍ ഡാനിഫിഷര്‍ ആയിരുന്നു. റോബിന്‍സ് അഞ്ച് തവണ വിവാഹം ചെയ്തു. 1982 ല്‍ നട്ടെല്ലിന് ക്ഷതം തട്ടിയ അദ്ദേഹം ശേഷിച്ച കാലം ചക്ര കസേരയിലാണ് കഴിഞ്ഞത്. അദ്ദേഹം അപ്പോഴും എഴുത്തു തുടര്‍ന്നു.

ഫ്രഞ്ച് റിവേറ, മോണ്ടി കാര്‍ലോ എന്നിവിടങ്ങളില്‍ അവസാന നാളുകള്‍ ചെലവിട്ട ഹാരോള്‍ഡ് റോബിന്‍സ് 1997 ഒക്ടോബര്‍ 14 നാണ് അന്തരിച്ചത്.

നെവര്‍ ഇനഫ്, ദി സീക്രട്ട്, ദി പ്രെഡേറ്റേഴ്സ്, ദി റെയ്ഡേഴ്സ്, ദി പിരാനാസ്, ഡിസന്‍റ് ഫ്രം സാനഡു എന്നിവയാണ് അവസാനകാല കൃതികള്‍.

വെബ്ദുനിയ വായിക്കുക