വില്യം വേഡ്‌സ്‌വര്‍ത്ത് :കാ‍ല്പനികതയുടെ യുഗം

ഇംഗ്ളീഷ് സാഹിത്യത്തില്‍ കാല്പനിക കാലഘട്ടത്തിന് തുടക്കം കുറിച്ച കവിയാണ് വില്യം വേര്‍ഡ്സ്വെര്‍ത്ത്.

ഭാവാത്മകമായ കവിത ആവിഷ്ക്കരിക്കുന്നതില്‍ വേര്‍ഡ്സ്വെര്‍ത്ത് വിജയിച്ചു. ദ് പ്രെല്യൂഡ് ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി വിലയിരുത്തുന്നത്. ഇത് ആത്മകഥാംശമുള്ള കവിതയാണ്.

കുടുംബത്തിലെ അഞ്ച് കുട്ടികളില്‍ രണ്ടാമനായാണ് വേര്‍ഡ്സ്വെര്‍ത്തിന്‍റെ ജനനം. വടക്കു പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ കുംബര്‍ലാന്‍ഡിലുള്ള കോക്കര്‍ മൗത്തില്‍ 17 70 ഏപ്രില്‍ ഏഴിനായിരുന്നു ജനനം.

1850 ഏപ്രില്‍ 23ന് അദ്ദേഹം അന്തരിച്ചു. വക്കീലും സ്ഥലത്തെ അറിയപ്പെടുന്ന വ്യക്തിത്വവുമായിരുന്നു അച്ഛന്‍.

അമ്മയുടെ മരണത്തെത്തുടര്‍ന്ന് അച്ഛന്‍ വില്ല്യമിനെ ഹോക്ക്ഷെഡ് ഗ്രാമര്‍ സ്കൂളില്‍ അയച്ചു. എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്ന ബാല്യകാലമായിരുന്നുവെങ്കിലും ഉത്കണ്ഠയും ഏകാന്തതയും നിറഞ്ഞ ഒരു കുട്ടിക്കാലത്തെ പലപ്പോഴും വേര്‍ഡ്സ്വെര്‍ത്ത് ഓര്‍മ്മിക്കുന്നതായി കാണാം.

1787ല്‍ വേര്‍ഡ്സെ്വെര്‍ത്ത് കേംബ്രിഡ്ജിലെ സെന്‍റ്ജോണ്‍സ് കോളജില്‍ ചേര്‍ന്നു. 1790ല്‍ അദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ചു. റിപ്പബ്ളിക്കന്‍ പ്രസ്ഥാനത്തെ പിന്തുണക്കുകയായിരുന്നു വേര്‍ഡ്സ്വെര്‍ത്ത്. അതിനടുത്തവര്‍ഷം അദ്ദേഹം കേംബ്രിഡ്ജില്‍ നിന്നും ബിരുദം നേടി.

തുടര്‍ന്ന് അദ്ദേഹം അനറ്റ് വലേന്‍ എന്ന ഫ്രഞ്ച് യുവതിയുമായി പ്രണയത്തിലായി. 1792ല്‍ അവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി.





1793ല്‍ അദ്ദേഹത്തിന്‍റെ കവിതാശേഖരം പ്രസിദ്ധീകരിക്കപ്പെട്ടത്. അതേവര്‍ഷം വേര്‍ഡ്സ്വെര്‍ത്ത് സാമുവല്‍ ടെയ്ലര്‍ കോളറിഡ്ജിനെ കണ്ടു മുട്ടി. ആ സൗഹൃദമാണ് ഇംഗ്ളീഷ് സാഹിത്യത്തിലെ പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിച്ചത്.

1797ല്‍ വേര്‍ഡ്സ്വെര്‍ത്തും സഹോദരി ദൊറോത്തിയും സോമര്‍സെറ്റിലേക്ക് പോയി. സാമുവല്‍ ടെയ്ലര്‍ കോളറിഡ്ജിന്‍റെ വീടിന് അല്പം അകലെയായിരുന്നു അത്. അവിടെ വച്ചാണ് ടെയ്ലറും വേര്‍ഡ്സ്വെര്‍ത്തും ഭാവാത്മകമായ വാമൊഴിപ്പാട്ടുകള്‍ രചിച്ചത്.

ഇത് ഇംഗ്ളീഷ് സാഹിത്യത്തിലെ കാല്പനികതയ്ക്ക് തുടക്കം കുറിച്ചു. വേര്‍ഡ്സ് വെര്‍ത്തിനെ വിഖ്യാതമായ കവിതകള്‍ ടിന്‍ടേല്‍ ആബേ കോളറിഡ്ജിന്‍റെ എന്‍ഷ്യന്‍റ് മാരിനറിനൊപ്പമാണ് പ്രസിദ്ധീകരിച്ചത്.

വേര്‍ഡ്സ്വെര്‍ത്തും ദെറോത്തിയും കോളറിഡ്ജും പിന്നീട് പോയത് ജര്‍മ്മനിയിലേക്കാണ്. അവിടെ വച്ചാണ് ആത്മകഥാപരമായ ദി പ്രെല്യൂഡ് അദ്ദേഹം രചിച്ചു. ദി ലൂസി പോയംസ് ഉള്‍പ്പടെ പല പ്രധാന കവിതകളും അദ്ദേഹം അവിടെ വച്ച് രചിച്ചു. തുടര്‍ന്ന് അദ്ദേഹവും സഹോദരിയും ഇംഗ്ളണ്ടിലേക്ക് മടങ്ങി.

വില്യം വേഡ്‌സ്‌വര്‍ത്ത്കാല്പനികതയുടെ യുഗം

1802ല്‍ വില്ല്യവും ദെറോത്തിയും ഫ്രാന്‍സില്‍ പോയി. അനറ്റെയേയും കരോലിനെയും സന്ദര്‍ശിച്ചു. സഹോദരി ആ ബന്ധം ഇഷ്ടപ്പെട്ടില്ല. വേര്‍ഡ്സ്വെര്‍ത്ത് പിന്നീട് തന്‍റെ ബാല്യകാല സുഹൃത്തായ മേരി ഹുച്ചിനെ വിവാഹം കഴിച്ചു.

1807ല്‍ അദ്ദേഹത്തിന്‍റെ കവിതകളുടെ രണ്ട് വാല്യം പ്രസിദ്ധീകരിച്ചു. ഇന്‍റിമേഷന്‍സ് ഓഫ് ഇമ്മോര്‍ട്ടാലിറ്റി ഫ്രം റികളക്ഷന്‍സ് ഓഫ് ഏര്‍ലി ചൈല്‍ഡ്ഹുഡും ഇതില്‍ ഉള്‍പ്പെടും.

അദ്ദേഹത്തിന്‍റെ രണ്ടു മക്കള്‍ തോമസും കാതറിനും 1812ല്‍ മരിച്ചു. അടുത്ത വര്‍ഷം അദ്ദേഹം തന്‍റെ വിശ്രമജീവിതത്തിനായി റിഡല്‍ മൗണ്ടിലേക്ക് പോയി. 1814ല്‍ അദ്ദേഹം ദി എക്സര്‍ഷന്‍ എന്ന കവിത പ്രസിദ്ധീകരിച്ചു.

1810ന്‍റെ മധ്യത്തോടുകൂടി അദ്ദേഹത്തിന്‍റെ രചനകളുടെ തകര്‍ച്ച സംഭവിച്ചുവെന്ന് ചില ആധുനിക വിമര്‍ശകര്‍ വിലയിരുത്തുന്നു. ഒരു പക്ഷേ ഈ തകര്‍ച്ച അദ്ദേഹത്തിലെ ജീവിതശൈലിയേയും വിശ്വാസങ്ങളെയും മാറ്റി മറിച്ചുവെന്ന് പറയാം. എങ്കിലും തന്‍റെ ആദ്യകാല രചനകളിലൂടെ വേര്‍ഡ്സ്വെര്‍ത്ത് എന്നും വേറിട്ടു നില്‍ക്കുന്നു.

സര്‍ക്കാര്‍ അദ്ദേഹത്തിന് 1842ല്‍ സിവിലിയന്‍ പെന്‍ഷന്‍ അനുവദിച്ചു. 1847ല്‍ മകള്‍ ദോറയുടെ മരണത്തോടെ അദ്ദേഹത്തിന്‍റെ കവിതാരചന നിശ്`ചലമായി. റിഡല്‍ മൗണ്ടില്‍ വച്ച് 1850 പ്രില്‍ 23 ന് ഇംഗ്ളീഷ് സാഹിത്യത്തിലെ ഒരു യുഗമായിരുന്ന വേര്‍ഡ്സ്വെര്‍ത്ത് അന്തരിച്ചു.

വെബ്ദുനിയ വായിക്കുക