ഡ്യൂമേ - ഫ്രഞ്ചിലെ കഥയച്ഛന്‍

WDWD
""നിങ്ങളോടൊപ്പം ഞങ്ങള്‍ മോണ്ടിക്രിസ്റ്റോയോ, ഡി ആര്‍ട്ടാഗ്നനോ, ബല്‍സാമോ ഒക്കെയായി ഏകനായി ഫ്രാന്‍സിലെ തെരുവീഥികളിലൂടെ സഞ്ചരിക്കുന്നു, യുദ്ധഭൂമിയിലൂടെ യാത്ര പോകുന്നു, കൊട്ടാരങ്ങളും കോട്ടകളും സന്ദര്‍ശിക്കുന്നു, നിങ്ങളോടൊപ്പം സ്വപ്നം കാണുന്നു''.അലക്സാണ്ടര്‍ ഡ്യൂമയെക്കുറിച്ച് 2003ല്‍ ഒരഭിമുഖത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ജാക്ക് ഷിറാക്ക് പറഞ്ഞതാണിത്.

നോവലുകള്‍, ഉപന്യാസങ്ങള്‍, നാടകങ്ങള്‍ തുടങ്ങി അനേകം മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനായിരുന്നു അലക്ളാണ്ടര്‍ ഡ്യൂമേ. അനേകം വായനക്കാരെ സൃഷ്ടിച്ച ദി റ്റൂ ഡിയനാസ്, ദി റീജിയന്‍സ് ഡോട്ടര്‍, ജോസഫ് ബല്‍സാമോ തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്.

1870 ഡിസംബര്‍ അഞ്ചിന് അന്തരിച്ച അദ്ദേഹത്തിന്‍റെ അവസാന നോവല്‍ 2005 ജൂണില്‍ കണ്ടെത്തി. " ദി കിംഗ് ഓഫ് സെന്‍റ് വാര്‍മിന്‍' എന്ന കൃതി അവസാന നോവലാണെന്ന് കരുതുന്നു. അവസാനത്തെ രണ്ട് അധ്യായം ഇല്ലാതെ അപൂര്‍ണമായ നിലയിലാണ് ഈ നോവല്‍ കണ്ടെത്തിയത്.

200 ചലനാത്മക ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ കഥകള്‍ കാരണമായിട്ടുണ്ട്. മലയാള ചിത്രമായ പടയോട്ടത്തിന്‍റെ തന്നെ ആശയം സ്വരൂപിച്ചിരിക്കുന്നത് കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയുടെ കഥയില്‍ നിന്നാണെന്ന് വ്യക്തമാണ്.

മോണ്ടി ക്രിസ്റ്റോ (കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ), ഡി. ആര്‍ട്ടാഗ്നന്‍ റൊമാന്‍സ് തുടങ്ങി നൂറിലധികം ഭാഷകളില്‍ അദ്ദേഹത്തിന്‍റെ പല കൃതികളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


WDWD
ഫ്രഞ്ച് ജനറലായിരുന്ന തോമസ്, മാരി ലൂയിസ് എന്നിവരുടെ മകനായി 1802 ജൂലൈ 24ന് ഫ്രാന്‍സിനടുത്ത് വില്ലേഴ്സ് ക്വാര്‍ട്ടേഴ്സിലായിരുന്നു ജനനം. 1870 ഡിസംബര്‍ 5 ന് അന്തരിച്ചു

ചെറുപ്പത്തിലെ വായനാശീലവും, അമ്മയില്‍ നിന്നും കേട്ട അച്ഛന്‍റെ യുദ്ധ കഥകളും അദ്ദേഹത്തില്‍ എഴുതാനുള്ള ആവേശം ജനിപ്പിച്ചു.

20-ാം വയസ്സില്‍ തന്നെ പാരീസിലെത്തി സൈന്യത്തില്‍ ചേര്‍ന്നു. 1839 - 40 കാലത്ത് അധികാരത്തില്‍പ്പെട്ട ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ച് യൂറോപ്യന്‍ ചരിത്രത്തിലെ പ്രധാന കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള എട്ട് വാല്യം ഉപന്യാസമെഴുതി.

പാരീസില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ നാടകം എഴുതുകയും എഴുത്തിലൂടെ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. പിന്നീട് നോവലുകളിലേയ്ക്ക് തിരിഞ്ഞ അദ്ദേഹം സാമൂഹ്യ ജീവിതത്തെ നോവലുകളില്‍ പ്രകാശിപ്പിച്ചത് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാന്‍ കാരണമായി.

1838ല്‍ പത്രങ്ങളില്‍ തുടര്‍ച്ചാ നോവലുകള്‍ എഴുതാന്‍ ആരംഭിച്ചു. " ലീ ക്യാപ്റ്റന്‍ പോള്‍' എന്ന നാടകം നോവലാവിഷ്ക്കാരം നടത്തിയാണ് ഈ രംഗത്ത് ചുവട് വച്ചത്. 1840ല്‍ ഇഡാ ഫെരിയറെ വിവാഹം കഴിച്ച് മൂന്ന് കുട്ടികളുടെ പിതാവായി.