കേരളത്തിന്‍റെ ഇതിഹാസകാരന്‍

ജൂലായ്-2, മലയാളത്തിലെ ഇതിഹാസകാരന്മാരില്‍ ഒരാളായ ഓ വി വിജയന്‍റെ പിറന്നാള്‍!

എല്ലാ അസ്വസ്ഥതകളുടെയും കൂടുപേക്ഷിച്ച് ഒ.വി.വിജയന്‍ യാത്രയാകുമ്പോള്‍ മലയാളിക്ക് നല്കിയത് ഒരിക്കലും മരണമില്ലാത്ത കുറേ ചിന്തകള്‍.

"ഇതിഹാസം' മുതല്‍ പൂര്‍ത്തിയാകാത്ത "പത്മാസനം' വരെ. "ഘോഷയാത്രയില്‍ തനിയെ' മുതല്‍ "എന്‍റെ ചരിത്രാന്വേഷണപരീക്ഷണങ്ങള്‍' വരെ - പ്രവചനങ്ങള്‍ പോലെ സത്യമാകുന്ന ചിതറിയ ചിന്തകള്‍.

വ്യാഖ്യാനത്തിന് അനന്ത സാധ്യതകള്‍ നല്കുന്നു എന്നതാണ് ഇതിഹാസങ്ങളുടെ പ്രത്യേകത. രാമായണത്തിനും മഹാഭാരതത്തിനും ഇന്നും വ്യാഖ്യാനങ്ങളുണ്ടാകുന്നു.

കൂമന്‍കാവില്‍ ബസ്സിറങ്ങുമ്പോള്‍ ആ സ്ഥലം രവിയ്ക്ക് ഒട്ടും അപരിചിതമായിത്തോന്നിയില്ല" എന്ന് ആദ്യവാചകത്തില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടു "നെഗറ്റിവു'കളില്‍ തുടങ്ങി ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് കണക്കില്ല - അതു വിജയനു നേടിക്കൊടുത്ത പുരസ്കാരങ്ങള്‍ക്കും ബഹുമതികള്‍ക്കും.

അടിയന്തിരാവസ്ഥയ്ക്കും വിപ്ളവപ്രസ്ഥാനങ്ങളുടെ വഴിപിഴയ്ക്കലിനും എതിരെ വികൃതചിത്രങ്ങള്‍ കൊണ്ടു പ്രതിഷേധിച്ച ധര്‍മപുരാണം പക്ഷേ മലയാളത്തിലെ സാധാരണ വായനക്കാര്‍ക്ക് രുചിക്കാതെ പോയി. അസ്തിത്വ ദുഖമായിരുന്നു ഖസാക്കിന്‍റെ കാലത്തെ എഴുത്തിന്‍റെ മുഖ്യ ഘടകം.

വിജയന്‍റെ പ്രസിദ്ധീകൃതമായ അഞ്ചു നോവലുകള്‍ നിരീശ്വരവാദത്തില്‍ തുടങ്ങി പടിപടിയായി ആധ്യാത്മികതയുടെ ഉദാത്തതയിലെത്തുന്ന ചിന്തകളുടെ പ്രതിഫലനമാണ്.

തലമുറകള്‍, പക്ഷെ തീര്‍ത്തും വൈയക്തികതകള്‍ക്കു പ്രാമുഖ്യം നല്കുന്നതായി എന്നു മാത്രം. പ്രകൃതിയെ ഒന്നായിക്കണ്ട് ആല്‍മരത്തിനെ കേന്ദ്രകഥാപാത്രമാക്കിയ ഫാന്‍റസി നിറഞ്ഞ "മധുരം ഗായതിയും' കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്നു.

ഫലിതവും പരിഹാസവും മുറ്റിയ കഥകളും ധ്യാനാത്മകമായ നോവലുകളും മൂര്‍ച്ചയേറിയ ലേഖനങ്ങളും സമൂഹത്തിന്‍റെ അപചയങ്ങളും സമസ്യകളും തുറന്നു കാട്ടി.

വിജയന്‍റെ ലേഖനങ്ങള്‍ ഭയപ്പെട്ടതു പോലെ വിപ്ളവത്തിന്‍റെ സ്ഥാപനവത്കരണവും സാമ്രാജ്യത്ത്വത്തിന്‍റെ പുത്തന്‍ അവതാരങ്ങളും പ്രവര്‍ത്തിച്ചു. പ്രവചനസ്വഭാവം പുലര്‍ത്തിയ ലേഖനങ്ങളെ പിന്തുടര്‍ന്ന വിജയന്‍റെ വരകളെയും ഇക്കൂട്ടര്‍ക്കു ഭയമായിരുന്നു.

1930 ജ-ൂലൈ രണ്ടിന് പാലക്കാട് മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജ-യന്‍ എന്ന ഒ.വി.വിജയന്‍റെ ജ-നനം. വിജ-യന്‍റെ ഇതുവരെയുള്ള ജ-ീവിതത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്.

പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ ചിന്തകന്‍, കാര്‍ട്ടൂണിസ്റ്റ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്. ഈ ഘട്ടങ്ങളിലെല്ലാം വിജ-യന്‍ ഒന്നാമതെത്തി.

1969 ലാണ് വിജ-യന്‍ ഖസാക്കിന്‍റെ ഇതിഹാസം എന്ന അത്ഭുതം രചിച്ചത്. മലയാളത്തെയാകെ ഖസാക്ക് ബാധിച്ചു. ഖസാക്ക് വായിച്ച് വിജ-യന്‍റെ ആരാധകനായിത്തീര്‍ന്ന ഒരാള്‍ ഒരിക്കല്‍ ഡല്‍ഹിയില്‍ വച്ച് വിജ-യനെ തടഞ്ഞു നിര്‍ത്തി.

വിജ-യന്‍റെ വലംകൈ ചേര്‍ത്തുപിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു - "ഇനി ഈ കൈ വെട്ടിക്കളഞ്ഞേക്കൂ. നിങ്ങള്‍ ഇതുകൊണ്ടു ചെയ്യേണ്ട ഏറ്റവും വലിയ പുണ്യം ചെയ്തുകഴിഞ്ഞു'.

മലയാള നോവല്‍ ശാഖയുടെ അതുവരെയുള്ള ഘടനയെ ഉടച്ചുവാര്‍ക്കുകയായിരുന്നു ഖസാക്കിന്‍റെ ഇതിഹാസം.

മദ്രാസ് പ്രസിഡന്‍സി കോളജ-ില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ ജ-യിച്ച ഒ.വി.വിജ-യന്‍ കുറെക്കാലം കോളജ-് അദ്ധ്യാപകനായിരുന്നു. പിന്നീട് ശങ്കേഴ്സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും ജേ-ാലി ചെയ്തു. 1967 മുതല്‍ സ്വതന്ത്രലേഖകനായി.

ശങ്കേഴ്സ് വീക്കിലി, പയനിയര്‍, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ, പൊളിറ്റിക്കല്‍ അറ്റ്ലസ്, ഹിന്ദു, മതൃഭൂമി, കലാകൗമുദി എന്നിവയ്ക്കുവേണ്ടി വിജ-യന്‍ കാര്‍ടൂണുകള്‍ വരച്ചിരുന്നു.

കലാകൗമുദിയിലെ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പരമ്പരയും (മലയാളനാട്, മതൃഭൂമി, ഇന്ത്യാ ടുഡേ) ഏറെ പ്രശസ്തമാണ്.

"ക്ഷമിക്കണം, ഞാന്‍ ഈ ചിത്രങ്ങളെ വാരിക്കൂട്ടി നിങ്ങളുടെ മുന്നില്‍ നിരത്തിയതാണ്. ഒരു പരിചയപ്പെടലിനുവേണ്ടി. കൂടുതല്‍ ചെയ്യാനുള്ള ശരീരാവസ്ഥ അല്ലായിരുന്നു. എങ്കിലും മൂന്നു തിരിവുകള്‍ നിങ്ങള്‍ക്ക് കാണാം.

ഒന്ന്- മനുഷ്യാവകാശത്തിന്‍റെ ഇതിവൃത്തം.രണ്ട്--ദൈനംദിന രാഷ്ട്രീയം. മൂന്ന് - ഒരു ചര്‍ക്കയെ പ്രതീകമാക്കിയുള്ള ശാന്തസമാപനം. ഈ മൂന്ന് ബിന്ദുക്കള്‍ ഒരര്‍ത്ഥത്തില്‍ എന്‍റെ കലയുടെ മൊത്തമാണ്.'' തിരുവനന്തപുരത്ത് അവസാനകാലത്ത് കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തവേ വിജയന്‍ പറഞ്ഞു

ഗാന്ധിജിയും നെഹ്റുവും ഇന്ദിരയും രാജീവും വരെ ഒ.വി.വിജയന്‍റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇന്ത്യയിലെ നീണ്ടകാല രാഷ്ട്രീയ സംഭവങ്ങളുടെ കാഴ്ചകളാണ് വിജയന്‍റെ മിക്ക കാര്‍ട്ടൂണുകളിലും വിഷയമാക്കിയിരിക്കുന്നത്.

ഐ.എം.എഫിന്‍റെ ചങ്ങലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ദിരാഗാന്ധിയും സ്വയം പരിഹാസ്യനാകുന്ന മാവോയും ക്രൂരതയുടെ പ്രതീകമായി ചിത്രീകരിക്കുന്ന സിയാ ഉള്‍ഹക്കും വിജയന്‍റെ കാര്‍ട്ടൂണുകളില്‍ കേന്ദ്രകഥാപാത്രമാണ്.


2005മാര്‍ച്ച് 30 ന് , പനിക്കാറ്റുകള്‍ക്ക് ഇളക്കാനാവാത്ത വിധം കരിമ്പനകള്‍ നിശ്ഛലമായി. ആത്മായനങ്ങളുടെ തീവ്രാനുഭവങ്ങള്‍ അവശേഷിപ്പിച്ച് അവരുടെ കഥാകാരന്‍ ഇല്ലാതായി

ഏകാകിയായ മനുഷ്യനെന്ന നിലയില്‍ വിജയന്‍ പലതിനെയും ഭയന്നിരുന്നു. ഭാവിയെക്കുറിച്ചുള്ള ദാര്‍ശനികമായ ഭയം മുതല്‍ അപവാദങ്ങളെ വരെ. മതമൗലികവാദിയെന്ന എതിരാളികളുടെ ആരോപണത്തെക്കുറിച്ച് അദ്ദേഹം തന്‍റെ വേദന മറച്ചുവച്ചില്ല.

ഡല്‍ഹിയിലായിരുന്ന കാലത്ത് ഭൂതങ്ങളെ പേടിച്ചിരുന്ന വിജയനെ താന്‍ പേടിപ്പിച്ചതെങ്ങനെയെന്ന് എം.പി.നാരായണപിള്ള തന്‍റെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.

പത്മാസനം എഴുതുമ്പോള്‍ അതു പൂര്‍ത്തിയാക്കാതെ മരിച്ചുപോയാലോ എന്നു പേടിച്ചിരുന്നതായും വിജയന്‍ പറഞ്ഞു. എല്ലാ പേടികളേയും തോല്‍പ്പിച്ച് വിജയന്‍ യാത്രയായിരിക്കുന്നു. ഇതിഹാസങ്ങളുടെ എഴുത്തുകാരന്‍ കഥാവശേഷനായി ... ദാര്‍ശനികമായ ഒരു വ്യഥിതകാലം പിന്നിലവശേഷിപ്പിച്ച്.

ഖസാക്കിന്‍റെ ഇതിഹാസമാണ് ആദ്യ നോവല്‍. മധുരം ഗായതി, പ്രവാചകന്‍റെ വഴി, ഗുരുസാഗരം, ധര്‍മ്മപുരാണം, തലമുറകള്‍ എന്നിവയാണ് മറ്റ് നോവലുകള്‍. തലമുറയുടെ രണ്ടാം ഭാഗമായ പത്മാസനത്തിന്‍റെ രചനയിലാണ് ഇപ്പോള്‍ വിജ-യന്‍.

കടല്‍ത്തീരത്ത്, അരിമ്പാറ, എണ്ണ തുടങ്ങിയ കഥകള്‍ ഏറെ പ്രശസ്തമാണ്. നോവലുകളും കഥകളും വിജ-യന്‍ സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക