ഇടശ്ശേരി - ജീവിതം തന്നെ കവിത

FILEFILE
ഇടശ്ശേരി എഴുതിയവയില്‍ ഏറ്റവും നല്ല കവിതയേത്‌ എന്ന അന്വേഷണത്തില്‍ അദ്ദേഹത്തിന്‍റെ ചരമത്തിനു ശേഷം എന്‍റെ മനസ്സ്‌ വ്യാപൃതമായി. അദ്ദേഹത്തിന്‍റെ ഓരോ കവിതയും മികവില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതായി തോന്നി.

അതുതന്നെ മനസ്സിലിട്ടു കടഞ്ഞു കൊണ്ടിരിക്കേ അടിത്തട്ടില്‍നിന്ന്‌ ഇങ്ങനെ ഒരു ഉത്തരം പൊന്തിവന്നു‍. എന്തിനാണീ അന്വേഷണം? ഇടശ്ശേരിയുടെ ഏറ്റവും നല്ല കവിത അദ്ദേഹത്തിന്‍റെ ജീവിതം തയെല്ലേ!

ഇടശ്ശേരി എന്ന കവിയെ വിലയിരുത്താന്‍ എത്രയോ പേര്‍ ശ്രമിച്ചിട്ടുണ്ട്‌. ഇനിയും ശ്രമിക്കുകയും ചെയ്യും. എന്നാല്‍ , ഇടശ്ശേരി എന്ന മനുഷ്യനെപ്പറ്റി എഴുതാന്‍ അധികം പേര്‍ തുനിഞ്ഞിട്ടില്ല. അദ്ദേഹത്തെ അടുത്തറിഞ്ഞ തലമുറയാവട്ടെ കുറ്റിയറ്റുപോവുകയുമാണ്‌. അതുകൊണ്ട്‌, എനിക്ക്‌ നേരിട്ടറിയാവു കാര്യങ്ങളില്‍ ചിലത്‌ ഒട്ടും അതിശയോക്തി കലര്‍ത്താതെ ഇവിടെ കുറിച്ചിടുന്നു.

ഇടശ്ശേരി ജീവിച്ചിരുന്ന കാലത്ത്‌ പൊന്നാനിക്കാര്‍ക്ക്‌ അവരുടെ ക്ലേശങ്ങളിറക്കിവയ്ക്കാനുള്ള ഒരത്താണികൂടിയായിരുന്നൂ അദ്ദേഹം. അവരുടെ വിഷമങ്ങളിലും വിസ്മയങ്ങളിലും അദ്ദേഹത്തെ ഇടപെടുവിക്കുന്നത്‌ അവര്‍ക്ക്‌ ആശ്വാസമേകിയിരുന്നു. ഇടശ്ശേരിക്കും ആഹ്ലാദം നല്‍കിയിരുന്ന ഒന്നാ‍യിരുന്നു‍ ആ ഇടപെടല്‍.

'എങ്കല്‍ ചേര്‍ത്താലും ഗുരോ സേവന മന്ത്രാക്ഷരം' എന്നാ‍യിരുന്നു‍വല്ലോ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന. അങ്ങനെ തന്‍റെ ഇടപെടല്‍ ആവശ്യമായി വന്ന ഒരു കാര്യത്തെ - പ്രസിദ്ധ കവി കടവനാട്‌ കുട്ടികൃഷ്ണന്‍റെ വിവാഹത്തെ - 'മകന്‍റെ വാശി' എന്ന കവിതയില്‍ ഇടശ്ശേരി രേഖപ്പെടുത്തിയിട്ടുണ്ട്‌.

അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച മനുഷ്യത്വവും സംസ്കാരവും നീതിബോധവും അതുമായി ബന്ധപ്പെട്ടവരുടേയും പറഞ്ഞുകേട്ടറിഞ്ഞവരുടേയും മുമ്പില്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കെട്ടി.

ആവശ്യങ്ങള്‍ പൊറുതിമുട്ടിക്കുമ്പോഴും തെറ്റിലേയ്ക്ക്‌ വഴുതി വീഴാതിരിക്കാന്‍ ഇടശ്ശേരി നന്നെ വിഷമിച്ചിട്ടുണ്ട്‌. വീട്ടിലെ നിത്യനിദാനച്ചെലവുകള്‍ മാത്രമല്ല, കുട്ടികള്‍ക്ക്‌ ഇടയ്ക്കിടെ ഉണ്ടാകുന്ന ദീനത്തിന്‌ മരുന്ന്‌ തുടങ്ങിയ ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. വരവാകട്ടെ, അതിനനുസരിച്ചു വര്‍ദ്ധിച്ചതുമില്ല.

പലപ്പോഴും എന്തുചെയ്യേണ്ടൂ എറിയാത്ത അവസ്ഥ. കക്ഷികളുടെ പണം കയ്യിലുണ്ട്‌. അത്യാവശ്യത്തിന്‌ അതു തിരിമറി ചെയ്താലോ? ആരും അറിയാന്‍ പോകുന്നില്ല. രണ്ടാഴ്ച കഴിഞ്ഞേ കക്ഷികള്‍ക്ക്‌ പണം കൊടുക്കേണ്ടു. അപ്പോഴേയ്ക്കും വേറെ കക്ഷികളുടെ പണം കയ്യില്‍ വന്നു ചേരുകയും ചെയ്യും. അങ്ങനെ ചിന്തിക്കുമ്പോഴൊക്കെ ഗാന്ധിജിയുടെ മുഖമാണ്‌ തന്‍റെ മുന്നില്‍ തെളിഞ്ഞു വന്നിരിക്കുന്നത്‌ ഇടശ്ശേരി പറയാറുണ്ട്‌.

FILEFILE
'എന്‍റെ ജീവിത്തില്‍ വളര്‍ച്ചയെന്നു വിശേഷിപ്പിക്കാവു ന്ന വല്ല പരിവര്‍ത്തനവുമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു‍ള്ള പ്രേരണ മറ്റൊരാചാര്യനില്‍ നിന്നാവാന്‍ വയ്യ' എന്ന ‌ അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. ഏതായാലും കഠിനമായ വിഷമങ്ങള്‍ നേരിട്ടപ്പോള്‍ പോലും അങ്ങനെ പണം തിരിമറി ചെയ്യുവാന്‍ തോന്നിയില്ല.

എന്നിട്ടും ഒരിക്കല്‍ - ഒരിക്കല്‍ മാത്രം - ഒരു സുഹൃത്തിന്നുവേണ്ടി അങ്ങനെ ഒരു തിരിമറി ചെയ്തുപോയി. അതിന്‍റെ ശിക്ഷയായി തീവ്രമായ മനോവിഷമമാണ്‌ അനുഭവിച്ചത്‌. അത്‌ മറക്കാന്‍ വയ്യ. 'വിഷപ്പാമ്പ്‌' എന്ന കവിത അതിന്‍റെ ഫലമായുണ്ടായതാണ്‌.

അദ്ദേഹത്തിന്‌ ശ്രീകൃഷ്ണനെപ്പറ്റി ഒരു ഖണ്ഡകാവ്യം രചിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. കൃഷ്ണനെപ്പറ്റി അതിനൂതനമായ ഒരു കാഴ്ചപ്പാടും അദ്ദേഹത്തിന്‍റെ ഉള്ളില്‍ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ആ യജ്ഞഫലം ആര്‍ക്കും ആസ്വദിക്കാന്‍ കഴിയാതെപോയി.

FILEFILE
ദാരിദ്ര്യവും പരക്ലേശ വിവേകവു

'ഡിപ്ലൊമസി' ഇടശ്ശേരിക്ക്‌ അന്യമായിരുന്നു. സത്യസന്ധത, ദാക്ഷിണ്യം, പരക്ലേശവിവേകം എന്നു തുടങ്ങിയ മൂല്യങ്ങളില്‍ വേരുറച്ച ഒരു പച്ചമ൹ഷ്യനായിരുു‍ അദ്ദേഹം.

ആദര്‍ശവാദിയാവാന്‍, ശ്രമിച്ചാല്‍ ഒരു പക്ഷെ, ആര്‍ക്കും കഴിഞ്ഞേയ്ക്കും. എന്നാ‍ല്‍, സ്വന്തം ആവശ്യങ്ങള്‍ - അത്യാവശ്യങ്ങള്‍ പോലും - മാറ്റി വച്ചു മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുകയെന്നത്‌ സാധാരണമ൹ഷ്യര്‍ക്ക്‌ അചിന്ത്യമാണ്‌. അതുകൊണ്ടാണ്‌ 'പരക്ലേശവിവേകം' മനുഷ്യനുണ്ടാവേണ്ട ഗുണവിശേഷമാണെന്ന് സമ്മതിച്ചു കൊണ്ടുതന്നെ ദാരിദ്ര്യ ക്ലേശം, അറിഞ്ഞവര്‍ക്കേ അതുണ്ടാവൂ എന്നു മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ നിര്‍വ്വചിച്ചത്‌.

ആ നിര്‍വ്വചനത്തിന്‍റെ പരിധിയില്‍ വരുന്ന ഒരു മനുഷ്യനാണ്‌ ഇടശ്ശേരി. ഇടശ്ശേരിയുടെ കൂടപ്പിറപ്പായിരുന്നൂ ദാരിദ്ര്യം. ജീവിതത്തിലുടനീളം അതദ്ദേഹത്തെ വിടാതൊട്ടിനിന്നു. അദ്ദേഹത്തിന്‍റെ പല കവിതകളിലും ദാരിദ്ര്യം പ്രമേയമായിക്കാണുന്നതും അതുകൊണ്ടാണ്‌. ചിരിച്ചുകൊണ്ട്‌ അദ്ദേഹം ജീവിത വിഷമങ്ങളെ നേരിട്ടു.

ഹേ, ലക്ഷ്മീദേവി, കാല്‍ത്താര്‍കളിലടിയനിതാ
വീണിരക്കുന്നു നീയും
കേറിക്കൂടൊല്ല നിന്നോമനദുരിതശതം
കൂടിയും പെറ്റുകൂട്ടാന്‍

എന്ന്‌ നര്‍മ്മരസത്തോടെയാണെങ്കിലും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത്‌ ആത്മാര്‍ത്ഥമായിത്തയൊണ്‌. അദ്ദേഹം അനുഭവിച്ച ദാരിദ്ര്യത്തിന്‍റെ കാഠിന്യം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:

'ചീറിക്കേറും കടത്തിന്‍ പ്രഹരമതിതര-
മേറ്റുകൊണ്ടിത്ര കാലം
നീറിക്കൊണ്ടേ കഴിഞ്ഞേന്‍ അനുദിനമവ-
മാനപ്പെടും പേടിയോടെ.'

താനെഴുതിയ അവസാനത്തെ കവിതയില്‍ മാത്രമാണ്‌ ദാരിദ്ര്യത്തില്‍നിന്നും മുക്തമായി

'കടമില്ലിപ്പോള്‍ നാളെ-
ക്കടയില്‍ പോകേണ്ട കാശുമില്ലിപ്പോള്‍.'
എദ്ദേഹം ആശ്വസിക്കുത്‌.

പൊന്നാനിയില്‍ വന്ന ആദ്യകാലത്ത്‌ അദ്ദേഹത്തിന്നു ഭക്ഷണം ഒരപൂര്‍വ്വ വസ്തുവായിരുന്നു വൈകുന്നേരം മാത്രമാണ്‌ ഭക്ഷണമെന്ന പേരില്‍ അദ്ദേഹത്തിനു‍ വല്ലതും കഴിക്കാന്‍ കിട്ടിയിരുന്നത്‌. തന്‍റെ തൊഴില്‍ദാതാവായ വക്കീലിന്‍റെ ഒരു സ്നേഹിതന്‍ നടത്തിയിരുന്ന ചായപ്പീടികയിലെ കണക്കെഴുത്ത്‌ , വക്കീല്‍ ഇടശ്ശേരിക്ക്‌ തരപ്പെടുത്തിക്കൊടുത്തു.

കണക്കെഴുത്തിന് പ്രതിഫലം പീടികയിലുണ്ടാക്കുന്ന പലഹാരമായിരുന്നു. ഇഷ്ടം പോലെ കഴിക്കാം. ഈ കണക്കെഴുത്ത്‌ കവിതയെഴുത്തുപോലെത്തന്നെ രസകരമായിരുന്നു‍വെന്നാണ്‌ ഇടശ്ശേരി പറഞ്ഞിരുന്നത്‌. രണ്ടും ഭാവനയില്‍ നിന്നുവേണം വിരിഞ്ഞു വരിക.

ഇടശ്ശേരിയുടെ പരക്ലേശവിവേകത്തിന്‍റെ ഒരേടാണ്‌ പ്രസിദ്ധ കവി യൂസഫലി കേച്ചേരി 'ഒരു കഥ, പഴങ്കഥ' എന്ന മനോഹര കവിതകൊണ്ട്‌ ശാശ്വതീകരിക്കുന്നത്‌. മരുന്നു വാങ്ങാന്‍ ഇടശ്ശേരി കടം മേടിച്ച അഞ്ചുരൂപ അരി വാങ്ങാന്‍ മറ്റൊരാള്‍ക്ക്‌ ദാനം ചെയ്ത കഥ. മരുന്നിനേക്കാള്‍ പ്രാഥമ്യം ഭക്ഷണത്തിനാണ്‌ എന്നത്‌ ഇടശ്ശേരി അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്‌.


FILEFILE
സത്യസന്ധതയും സദാചാരദീക്ഷയും

ഇടശ്ശേരിയുടെ പൊന്നാനിയില്‍ മാത്രമല്ല, മറ്റു പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു‍. പൊന്നാ‍നിയിലെ ഒരു തറവാട്ടുകാരണവര്‍ ധാരാളം സ്വത്തു സമ്പാദിച്ചിരുന്നു. അവിവാഹിതനായ അദ്ദേഹത്തിന്ന്‌ രണ്ടു സഹോദരിമാരുണ്ടായിരുന്നു. അവരില്‍ ഒരു സഹോദരിക്കും അവരുടെ മക്കള്‍ക്കുമായി തന്‍റെ സ്വത്തത്രയും അദ്ദേഹം ഒസ്യത്തായി എഴുതി വച്ചു.

ഇടശ്ശേരി അതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പിടിവാശിക്കാരനായ കാരണവര്‍ വഴങ്ങിയില്ല. താമസിയാതെ അദ്ദേഹം മരിക്കുകയും ചെയ്തു. സ്വത്ത്‌ കിട്ടാത്ത സഹോദരിയും മക്കളും , ഒസ്യത്തിനെ ചോദ്യം ചെയ്ത്‌ കോടതിയില്‍ കേസ്സുകൊടുത്തു. ഒസ്യത്ത്‌ കൃത്രിമമാണ്‌, കാരണവരുടെ മരണശേഷം അദ്ദേഹത്തിന്‍റെ വിരലടയാളം രേഖയില്‍ പതിപ്പിക്കുകയാണ്‌ ചെയ്തത്‌ എന്നായിരുന്നു അവരുടെ വാദം.

ഒസ്യത്തിലെ കയ്യെഴുത്ത്‌ ഇടശ്ശേരിയുടേതായിരുന്നു. ഇടശ്ശേരിയെ സാക്ഷിയായി വിസ്തരിച്ചു. ഇ. ഗോവിന്ദന്‍നായര്‍ എന്നായിരുന്നു‍ സാക്ഷിയുടെ പേര്‌. ഇങ്ങനെ ഒരു ഒസ്യത്ത്‌ എഴുതി വയ്ക്കുതില്‍ നിന്ന്‌ കാരണവരെ തടയാന്‍ താന്‍ ശ്രമിച്ചതും അതിനു‍ വഴങ്ങാതെ അദ്ദേഹം ഒസ്യത്ത്‌ രജിസ്റ്റര്‍ ചെയ്തതും കോടതിയില്‍ അദ്ദേഹം മൊഴികൊടുത്തു.

മുന്‍സിഫ്‌ വടക്കന്‍ പറവൂര്‍കാരനായിരുന്നു. സാക്ഷി വിസ്താരം കഴിഞ്ഞു ഇടശ്ശേരി കൂട്ടില്‍നി ന്നിറങ്ങിയപ്പോള്‍ മുന്‍സിഫ്‌ വക്കീല്‍മാരോടന്വേഷിച്ചു, "പ്രസിദ്ധകവിയായ ഇടശ്ശേരി ഗോവിന്ദന്‍നായരാണോ ഇപ്പോള്‍ ഇറങ്ങിപ്പോയ സാക്ഷി?" "അതെ" എന്നു ഉത്തരം കിട്ടിയപ്പോള്‍ മുന്‍സിഫ്‌ പറഞ്ഞു, "എന്നാല്‍, അദ്ദേഹം പറഞ്ഞതു അസത്യമായിരിക്കാന്‍ വഴിയില്ല."

ഇടശ്ശേരി പൊട്ടിത്തെറിച്ച ഒരവസരം ഓര്‍മ്മയിലുണ്ട്‌. പൊന്നാനിയില്‍ അദ്ദേഹത്തിന്‍റെ ഷഷ്ടിപൂര്‍ത്തിയാഘോഷം നടുകൊണ്ടിരിക്കുകയാണ്‌. മാതൃഭൂമി ദിനപത്രം അത്‌ നടന്നതാ‍യി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇടശ്ശേരിയെ 'മഹാകവി' എന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു‍ റിപ്പോര്‍ട്ടു മുഴുവന്‍. അതു കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ വിനയത്തിന്നു ക്ഷതം പറ്റിയിരിക്കണം.

തന്‍റെ ചിരകാലസുഹൃത്തും അഭ്യുദയകാംക്ഷിയുമായ ടി. ഗോപാലക്കുറുപ്പാണ്‌ അതിനു‍ത്തരവാദിയെന്ന്‌ അദ്ദേഹം വിചാരിച്ചു. 'കണ്ടവര്‍ക്കൊക്കെ മഹാകവിപ്പട്ടം ചാര്‍ത്താന്‍ ആരാണു ഹേ നിങ്ങള്‍ക്കധികാരം തന്നത്‌?' എന്നാണ്‌ ഗോപാലക്കുറുപ്പിനു‍ മുമ്പില്‍ നിന്ന്‌ അദ്ദേഹം ക്ഷോഭത്തോടെ ചോദിച്ചത്‌. ഗോപാലക്കുറുപ്പ്‌ ഒരിളം ചിരിയോടെ മറുപടിയൊന്നും പറയാതെ ഇരുന്നതേയുള്ളൂ.

'താഴ്ത്തിക്കെട്ടിയകാര്യം സഹിക്കാം; പരമാര്‍ത്ഥ-
മാത്രയുമില്ലാ സ്തുതി പോലെന്തുണ്ടപഹാസ്യം?'

എന്ന്‌ 'ആമയും മുയലും' എന്ന കവിതയില്‍ ഇടശ്ശേരി ആമയെക്കൊണ്ടു ചോദിപ്പിക്കുന്നത്‌ അദ്ദേഹം ഓര്‍ത്തിരിക്കാം.


FILEFILE
ലാളിത്യവും നര്‍മ്മബോധവു

ഇടശ്ശേരിയുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്‌ ലാളിത്യവും നര്‍മ്മബോധവും പ്രത്യുല്‍പന്നമതിത്വവും. പൊന്നാനി കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ കലാവിഭാഗമായ കൃപ പ്രൊഡക്ഷന്‍'സിന്‍റെ ബാനറില്‍ ഞങ്ങള്‍ മാസാ മാസം നാടകങ്ങള്‍ അരങ്ങേറിയിരുന്ന കാലം. ഇടശ്ശേരിയും പി.സി. കുട്ടികൃഷ്ണനും (ഉറൂബ്‌) എഴുതിയിരുന്ന നാടകങ്ങളാണ്‌ ഞങ്ങള്‍ അധികവും അവതരിപ്പിച്ചിരുന്നത്‌.

പത്തുരൂപവീതം ഇരുപതു പേരില്‍നി്‌ന്ന്‌ സംഭാവന പിരിക്കും. ആ ഇരുനൂ‍റു രൂപ കൊണ്ട്‌ നാടകാവതരണം നടക്കും. സംഭാവന തരുന്നവര്‍ വളരെ സന്തോഷത്തോടെയാണ്‌ ഞങ്ങളോടു പെരുമാറിയിരുത്‌. 'ഇനി എന്നാണു നാടകം?' എന്നു ചിലരൊക്കെ ഞങ്ങളെ കാണുമ്പോള്‍ പ്രോത്സാഹസൂചകമായി അന്വേഷിക്കുകയും പതിവായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഇടശ്ശേരിയുടെ കരങ്ങളാണല്ലോ എന്നതായിരുന്നു എല്ലാവരുടേയും ആശ്വാസം.


ഒരു വൈകുന്നേരം ഇടശ്ശേരി എന്നോടു പറഞ്ഞു, "വരൂ, നമുക്കൊരിടം വരെ പോകാനുണ്ട്‌." ഞങ്ങള്‍ വായനശാലയില്‍ നി ന്നിറങ്ങി നടന്നു‍. എവിടേയ്ക്ക്‌ ഞാന്‍ ചോദിച്ചില്ല. അങ്ങനെ ചോദിക്കുന്ന പതിവുമില്ല. മുന്‍സിഫിന്‍റെ താമസസ്ഥലത്താണ്‌ ഞങ്ങള്‍ ചെന്ന്‌ കയറിയത്‌.

അദ്ദേഹം സഹൃദയനാണ്‌; സരസനാണ്‌. ഒറ്റ ദോഷമേയുള്ളൂ. ആള്‍ ഒരു പരിഹാസ പ്രിയനാണ്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍ മുന്‍സിഫും ഭാര്യയും ഉമ്മറത്ത്‌ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഞങ്ങള്‍ ഉമ്മറത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ അകത്തേയ്ക്കു പോയി. മുന്‍സിഫ്‌ ചിരിച്ചുകൊണ്ട്‌ ഞങ്ങളെ എതിരേറ്റു. 'വരൂ, വരൂ, നിങ്ങളെക്കണ്ടാല്‍ എന്‍റെ ഭാര്യയുടെ മുഖം കറുക്കും.' എന്നൊരു കമന്‍റും പാസ്സാക്കി. എനിക്ക്‌ വലിയ വിഷമം തോന്നി.

ഇടശ്ശേരിയെ അദ്ദേഹം ഒരു വക്കീല്‍ ഗുമസ്തനായി മാത്രമേ കാണുു‍ള്ളൂവെതായിരുന്നു എന്‍റെ വിഷമം. ഇടശ്ശേരിയാകട്ടെ ഒട്ടും പ്രതികരിക്കാതെ ഉമ്മറത്തെ തിണ്ണയില്‍ ഇരുന്നു .പത്തുരൂപയുടെ രശീതി എഴുതിക്കൊടുത്തു. മുന്‍സിഫ്‌ അകത്തുപോയി പണം കൊണ്ടുവന്നു. ഇടശ്ശേരി അതുവാങ്ങി ജൂബ്ബയുടെ പോക്കറ്റിലിട്ടു വിനയം വിടാതെ പറഞ്ഞു. 'അടുത്ത മാസം മുതല്‍ ഈ സംഖ്യ വായനശാലയിലേക്കെത്തിക്കുക. എന്നാ‍ല്‍ ഭാര്യയുടെ മുഖം കറുക്കുന്നത്‌ കാണാതെ കഴിക്കാമല്ലോ?' തുടര്‍ന്നുണ്ടായ പൊട്ടിച്ചിരിയില്‍ അപ്പോഴേക്കും പുറത്തുവ ന്ന അദ്ദേഹത്തിന്‍റെ ഭാര്യയും പങ്കെടുത്തു.

FILEFILE
സ്ഥിരം പ്രോം ടാര്‍

നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ ഇടശ്ശേരിയുടെ സ്ഥിരം പങ്ക്‌ പ്രോംറ്റരുടേതാണ്‌. അദ്ദേഹം പുസ്തകവുമായി സൈഡ്കര്‍ട്ടനു പിന്നിലുണ്ടെങ്കില്‍ അഭിനേതാക്കള്‍ക്ക്‌ ധൈര്യമായി. റിഹേഴ്സല്‍ സ്ഥിരമായി കാണു ഇടശ്ശേരിക്ക്‌ ഓരോ നടനും എവിടെ തപ്പിത്തടയുമെന്നത്‌ മനപ്പാഠമാണ്‌. അവിടെ നടനെ സഹായിക്കാന്‍ സന്നദ്ധനായി അദ്ദേഹമുണ്ടാവും. ദുര്‍ല്ലഭം ചിലപ്പോള്‍ രംഗത്തും അദ്ദേഹത്തിനു‍ പ്രത്യക്ഷപ്പെടേണ്ടിവന്നിട്ടുണ്ട്‌.

കൂട്ടുകൃഷി രംഗത്തവതരിപ്പിച്ചിരുന്ന കാലത്ത്‌ ഒരിക്കല്‍ അങ്ങനെ ഒരനുഭവം ഉണ്ടായി. പശുവിനെകാണാതെ പരിഭ്രമിച്ചു 'എന്‍റെ പയ്യിനെക്കണ്ട്വോ?' എന്നുചോദിച്ചുകൊണ്ട്‌ രംഗത്തുവരേണ്ട വാരിയരുടെ ഭാഗം അഭിനയിക്കേണ്ട നടന്‍ തയ്യാറായി വന്നില്ല. ഇടശ്ശേരി ഒട്ടും സംശയിച്ചില്ല. പ്രോംറ്റ്‌ ചെയ്തുകൊണ്ടിരുന്ന അതേ വേഷത്തില്‍ പുസ്തകവും കൈയ്യില്‍ പിടിച്ചുകൊണ്ടുതന്നെ രംഗത്തെത്തി. 'പശുവിനെ കാണാത്ത പരിഭ്രമം വാരിയരുടെ മുഖത്തുനിന്ന്‌ കാണികളുടെ മുഖത്തേയ്ക്കു പരന്നത്‌ ആണെന്ന്‌ പിന്നീടൊരിക്കല്‍ പി.സി. കുട്ടികൃഷ്ണന്‍ ആ സംഭവം വിവരിച്ചുകൊണ്ടു പറഞ്ഞു.


FILEFILE
മണ്ണിനോട്‌ അദമ്യമായ സ്നേഹ

ഇടശ്ശേരി ഉള്ളിന്‍റെയുള്ളില്‍ ഒരു കര്‍ഷകനായിരുന്നു. പുത്തില്ലത്തെ പറമ്പില്‍ വാഴയും കായ്കറികളും നട്ടുവളര്‍ത്തുത്‌ കവിതയെഴുത്തുപോലെത്ത ന്നെ ഇഷ്ടപ്പെട്ടതായിരുന്നു അദ്ദേഹത്തിനത്‌.

പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്‌) ഒരിക്കല്‍ ഇടശ്ശേരിയോടു ചോദിച്ചു, "ഇടശ്ശേരി ഇപ്പോഴെന്താ നാടകമൊന്നും എഴുതാത്തത്‌?" ഇടശ്ശേരി പറഞ്ഞു, "അതിന്‌ രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌, ഗോപാലക്കുറുപ്പ്‌ മരിച്ചുപോയി. രണ്ട്‌, ഞാന്‍ ചെരിപ്പിടാന്‍ തുടങ്ങി."

ഇടശ്ശേരിയുടെ നാടകങ്ങളിലെ പ്രധാന നടനായിരുന്നു‍ ടി.ഗോപാലക്കുറുപ്പ്‌. തന്‍റെ നാടകങ്ങള്‍ക്ക്‌ രംഗത്ത്‌ മിഴിവേറ്റിയിരുന്നത്‌ ഗോപാലക്കുറുപ്പാണെന്ന്‌ ഇടശ്ശേരി പറയാറുണ്ടായിരുന്നു. മാത്രമല്ല, ഗോപാലക്കുറുപ്പിനെ പ്രധാന പാത്രമായി കണ്ടുകൊണ്ടാണ്‌ അദ്ദേഹം നാടകമെഴുതിയിരുന്നതു തന്നെ.

'ജീവിതമെന്നെ പ്പൊക്കിക്കാട്ടുവാന്‍ വേണ്ടും പര-
ഭാഗമാക്കിയ ഭവാന്‍.'

എന്നാണ്‌ ഇടശ്ശേരി ഗോപാലക്കുറുപ്പിനെ വിശേഷിപ്പിക്കുന്നത്‌.

'ഒരു നാടകമേതാണ്ടെഴുതിത്തീര്‍ത്തേന്‍, പിറ്റേ-
ന്നതു വായിച്ചൂ താങ്കള്‍, നാലഞ്ചുനാളികം
ഗ്രാമീണവിദ്യാലയം നാടകക്കളരിയായ്‌
നാള്‍തോറും കളിത്തട്ടായ്‌ കൊച്ചുബഞ്ചുകള്‍ നിന്നൂ‍
അവയില്‍സ്സതീര്‍ത്ഥ്യരോടൊ ന്നിച്ചു നാട്യകലാ-
വിവിധമര്‍മ്മങ്ങളെ താങ്കളില്‍നിന്നും കേള്‍ക്കേ,
കേരളകലാവേദിതന്‍ നവോത്ഥാനത്തിന്‍റെ
കേളിക്കൈകളിലങ്ങേക്കൈത്തഴക്കം ഞാന്‍ കണ്ടൂ'

എന്നും ഇടശ്ശേരി അദ്ദേഹത്തെ വാഴ്ത്തുന്നുണ്ട്‌. അതുകൊണ്ട്‌ ആ കാരണം പി.സി.ക്ക്‌ ബോദ്ധ്യപ്പെട്ടു. പക്ഷെ, ചെരിപ്പിടാന്‍ തുടങ്ങിയത്‌ നാടക രചനയെ എങ്ങനെ ബാധിക്കും?

ഇടശ്ശേരിക്ക്‌ ജന്മനാ മുടന്തുണ്ടായിരുന്നു. വലതുകാലിലെ പടം മേലോട്ടു മറിഞ്ഞതായിരുന്നു‍. നേരെ നടക്കാനുള്ള അതിയായ മോഹം കൊണ്ടും ഒരു നല്ല ഉഴിച്ചില്‍ വിദഗ്ദ്ധന്‍റെ സാമര്‍ത്ഥ്യം കൊണ്ടും കഠിനമായ വേദന സഹിച്ചു കാല്‍പടം നേരെയായി. 'മറ്റേമുണ്ട്‌' എന്ന കവിതയില്‍ ഇടശ്ശേരി ഇക്കാര്യം വിവരിക്കുന്നുണ്ട്‌.

എന്നിട്ടും ചെരുപ്പിട്ടു നടക്കുവാന്‍ അദ്ദേഹത്തിന്നു വിഷമമായിരുന്നു‍. തോല്‍ചെരുപ്പുകളൊന്നും കാലിന്നു ഇണങ്ങുകയില്ല. ഒടുവില്‍ വളരെ കാലത്തിന്ന്‌ ശേഷം റബ്ബര്‍ ചെരുപ്പുകള്‍ വിപണിയിലെത്തിയതോടെയാണ്‌ ഇടശ്ശേരിക്കു ചെരിപ്പിട്ടു നടക്കാമെന്നായത്‌. ഈ കഥയൊക്കെ പി.സി.ക്കു നന്നായറിയാം.

പക്ഷെ, ഇതെങ്ങനെ നാടകരചനയ്ക്കു തടസ്സമാകും? ഇടശ്ശേരിയോടുതന്നെ ചോദിച്ചു. അപ്പോള്‍ ഇടശ്ശേരി പറഞ്ഞു, 'മനസ്സിലായില്ലേ? ചെരുപ്പിടാന്‍ തുടങ്ങിയതോടെ മണ്ണുമായുള്ള എന്‍റെ ബന്ധം വിട്ടു. മണ്ണുമായി ബന്ധമില്ലാതെ എന്തു നാടകം?'

FILEFILE
പരിസ്ഥിതിപ്രശ്നവും സ്ത്രീവിമോചനവു

സാംസ്കാരിക പ്രവര്‍ത്തകരുടെ ഗൗരവമായ ചിന്തയ്ക്കു വിഷയമാകുതി ന്നു എത്രയോ മുമ്പ്‌ ഇടശ്ശേരി അവയെപ്പറ്റി ഗാഢമായി ചിന്തിച്ചിട്ടുണ്ട്‌. 1953-ലെഴുതിയ 'കുറ്റിപ്പുറംപാലം' എന്ന കവിതയില്‍ 'അകലേയ്ക്കകലേയ്ക്കകലുന്ന ' ഗ്രാമലക്ഷ്മിയേയും 'ആകുലയാമൊരഴുക്കുചാലായ്‌'മാറു പേരാറിനേയും ഓര്‍ത്ത്‌ അദ്ദേഹം വ്യാകുലപ്പെടുന്നു‍ണ്ട്‌.

ഇടശ്ശേരി പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി പൊന്നാനിയിലെ തൃക്കാവ്‌ മഹിളാസമാജത്തിന്‍റെ കെട്ടിടോദ്ഘാടനമായിരു ന്നു. ബാലാമണിയമ്മയാണ്‌ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്‌.

യോഗത്തില്‍ പ്രസംഗിച്ച ഇടശ്ശേരി സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചാണ്‌ പറഞ്ഞത്‌. സാമ്പത്തികമായി ഭര്‍ത്താവിന് അടിമപ്പെടേണ്ടി വരുന്നതു കൊണ്ടാണ്‌ സ്ത്രീകള്‍ക്കു അവരില്‍ നിന്നു‍ പീഡനം സഹിക്കേണ്ടിവരുത്‌ എന്നാ‍യിരുന്നു‍ തന്‍റെ ധാരണ. എന്നാല്‍ സ്വന്തമായി സമ്പാദിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ പോലും ഭര്‍ത്താവില്‍നി്‌ന്ന്‌ പീഡനം സഹിച്ചുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നു‍ണ്ട്‌. ഇതിനു‍ പരിഹാരം കാണാന്‍ മഹിളാസമാജങ്ങള്‍ക്കു കഴിയണം. എന്നാ‍യിരുന്നു‍ അദ്ദേഹത്തിന്‍റെ പ്രസംഗച്ചുരുക്കം

യോഗം കഴിഞ്ഞു ചായ കുടിച്ചുകൊണ്ടിരുപ്പോള്‍ ബാലാമണിയമ്മ ഇടശ്ശേരിയോടു ചോദിച്ചു, 'ഇതൊക്കെ നിങ്ങള്‍ ഞങ്ങളോടു പറഞ്ഞിട്ടെന്താ? നിങ്ങളുടെ സഹോദരന്മാരോടല്ലേ സ്ത്രീപീഡനം നിര്‍ത്തണം നിങ്ങള്‍ ഉറപ്പിച്ചു പറയേണ്ടത്‌?'

ഇടശ്ശേരി പറഞ്ഞു, 'അവരോടു എത്ര ഉറപ്പിച്ചു പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകള്‍ എന്നത് തങ്ങള്‍ അബലകളല്ല എന്നു‍ പുരുഷന്മാരെ ബോദ്ധ്യപ്പെടുത്തുകയും ശക്തികൊണ്ടു തങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു‍വോ, അന്നേ ഇതിനൊരു പരിഹാരമുണ്ടാവു.'

'കു ന്നിനെക്കുടയാക്കീടാം
കുബ്ജയെസ്സുകുമാരിയും
ദാസിയെ-ദ്ദൈവവും തോറ്റൂ
ദാസിയല്ലാതെയാക്കുവാന്‍.'

എന്ന്‌ അദ്ദേഹം 1958ല്‍ എഴുതിയ 'വരദാനം' എന്ന കവിതയില്‍ പറയുന്നു‍ണ്ട്‌. സ്ത്രീകള്‍ ഈ ദാസ്യഭാവം കൈവെടിയുമ്പോഴേ സ്ത്രീവിമോചനം ഒരു യാഥാര്‍ത്ഥ്യമാവൂ.