പള്ളീലച്ചന്‍ തന്‍റെ പ്രതിവാര അനുഗ്രഹ പ്രഭാഷണം അരമണിക്കൂര്‍ കൊണ്ട് ചുരുക്കേണ്ടി വന്നു. സാധാരണ അനുഗ്രഹ പ്രഭാഷണത്തിന്‍റെ നാലിനൊന്ന് മാത്രമെ അച്ചന് പറയാനായുള്ളു. അച്ചന്‍ കുഞ്ഞാടുകളോട് മാപ്പ് ചോദിച്ചു
‘വിശ്വാസികളെ പേപ്പര്‍ തിന്നുന്ന സ്വഭാവമുള്ള എന്‍റെ വളര്‍ത്തുപട്ടി ഞാന്‍ തയ്യാറാക്കിയ പ്രസംഗം തിന്നുകളഞ്ഞു. അതുകൊണ്ടാണ് ഇന്ന് പ്രസംഗം ചുരുക്കേണ്ടി വന്നത്’
പ്രസംഗത്തിന് ശേഷം അടുത്ത പള്ളിയിലെ വിശ്വാസി അച്ചനെ സമീപിച്ചു.
‘അച്ചോ, അച്ചന്‍റെ പട്ടിയെ ഒന്നു തരുമോ ഞങ്ങളുടെ അച്ഛന് കൊടുക്കാനാ അടത്താഴ്ച അദ്ദേഹത്തിന്‍റെ പ്രഭാഷണമുണ്ട്.’