സുരേഷിന് സഹികെട്ടപ്പോള്‍

വെള്ളി, 14 ജനുവരി 2011 (17:39 IST)
സുരേഷ് ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. അപ്പോള്‍ മദ്യലഹരിയില്‍ അവിടേക്ക് വന്ന ഒരു വൃദ്ധന്‍ സുരേഷിന്‍റെ തൊട്ടടുത്ത കസേരയില്‍ ഇരുന്നു. അവിടെയിരുന്ന് അയാള്‍ പിന്നെയും മദ്യപിച്ചു.

ലഹരി മൂത്ത വൃദ്ധന്‍ സുരേഷിന് നേരെ തിരിഞ്ഞു എന്നിട്ട് ഉറക്കെ വിളിച്ച് പറഞ്ഞു, “എടാ,ഞാന്‍ നിന്‍റെ അമ്മയുടെ കൂടെ ഉറങ്ങി.”

ഇത് കേട്ട് ബാറിലുള്ളവര്‍ ഞെട്ടി സുരേഷിനെ നേരെ നോക്കി. ശാന്തത കൈവിടാതെ തലകുനിച്ച് ഇരിക്കുന്ന സുരേഷിനെയാണ് അവര്‍ കണ്ടത്.

സുരേഷിന് ഭാവമാറ്റമൊന്നുമില്ലെന്ന് മനസിലായ വൃദ്ധന്‍ സുരേഷിനെ ദേഷ്യം പിടിപ്പിക്കാനെന്നോണം വീണ്ടും പറഞ്ഞു“ എടാ പട്ടി നീ കേട്ടില്ലേ? ഞാന്‍ നിന്‍റെ അമ്മയുടെ കൂടെ ഉറങ്ങിയെന്ന്.”

ഇത്തവണ സഹികെട്ട സുരേഷും അല്പം ഉറക്കെ തന്നെ പറഞ്ഞു,

“വീട്ടില്‍ പോ അച്ഛാ, ഞാന്‍ പലവട്ടം പറഞിട്ടുണ്ട് വെള്ളമടിച്ചിട്ട് പുറത്തിറങ്ങി നടക്കരുതെന്ന്..!”

വെബ്ദുനിയ വായിക്കുക