മഹാകവി ജോപ്പനാശാന്‍

വെള്ളി, 26 നവം‌ബര്‍ 2010 (12:23 IST)
തന്‍റെ ഏറ്റവും പുതിയ കവിത പ്രസാധനത്തിന് നല്‍കാനായി എത്തിയ യുവകവി ജോപ്പനോട് പ്രസാധകനായ സുരേഷ് ചോദിച്ചു,

“ഈ കവിത എഴുതിയത് താങ്കള്‍ തന്നെയാണോ?”

ജോപ്പന്‍ കവി:അതേ സാര്‍ ഇതിലെ ഓരോ വരിയും എന്‍റെ ഹൃദയരക്തത്തില്‍ എഴുതിയതാണ്.

ഇത് കേട്ടതും കസേരയില്‍ നിന്ന് ചാടി എഴുനേറ്റ് സുരേഷ് ജോപ്പന്‍ കവിയെ താണ് വണങ്ങി കൊണ്ട് പറഞ്ഞു,

“മഹാകാവി കുമാരനാശാനെ അങ്ങ് റഡീമര്‍ ബോട്ടപകടത്തില്‍ മരിച്ച് പോയെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്.”

വെബ്ദുനിയ വായിക്കുക