ജോപ്പന്‍ മരണകിടക്കയില്‍

വ്യാഴം, 2 ജൂലൈ 2009 (20:18 IST)
വൃദ്ധനായ ജോപ്പന്‍ മരണകിടക്കയിലാണ്‌. മക്കളെല്ലാം ചുറ്റും കൂടിയിട്ടുണ്ട്‌. പതിഞ്ഞ വിറയ്ക്കുന്ന ശബ്ദത്തില്‍ ജോപ്പന്‍ ചോദിച്ചു -

മത്തായി എവിടെ?

ഇവിടുണ്ട്‌ അപ്പോ

ഏലികുട്ടിയോ?

ഇവിടെയുണ്ട്‌

തോമാച്ചനോ?

ഞാനിവിടുണ്ട്‌ അപ്പാ

ചാണ്ടി എവിടെ?

ഞാനിവിടെ അപ്പന്‍റെ അടുത്തു തന്നെയുണ്ട്‌

നിങ്ങള്‍ എല്ലാം ഇവിടെ നിന്നാല്‍ പിന്നെ കടയുടെ കാര്യം ആരാ നോക്കുന്നത്‌?

വെബ്ദുനിയ വായിക്കുക