ചന്തുമേനോന്‍റെ വയര്‍

തിങ്കള്‍, 10 ജനുവരി 2011 (13:29 IST)
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലിന്‍റെ കര്‍ത്താവായ ഒ ചന്തുമേനോന്‍ ഒരിക്കല്‍ കുതിരവട്ടത്തുള്ള ഭ്രാന്താശുപത്രി സന്ദര്‍ശിച്ചു.

ചന്തുമേനോന്‍റെ അസാധാരണ വലിപ്പമുള്ള കുടവയര്‍ കണ്ട്‌ ഒരു ഭ്രാന്തി പുറകേ കൂടി. അദ്ദേഹം കാര്യം തിരക്കി.

അവര്‍ പറഞ്ഞു: അങ്ങുന്ന്‌ പ്രസവിക്കുമ്പോള്‍ ഇരട്ട കുട്ടികളാണെങ്കില്‍ ഒന്നിനെ എനിക്ക്‌ തരുമോ?

വെബ്ദുനിയ വായിക്കുക