ഐസ്ക്രീമും ഫയര്‍‌ എഞ്ചിനും

വെള്ളി, 26 നവം‌ബര്‍ 2010 (12:38 IST)
ഒരു ദിവസം മദ്യപിച്ച് ബോധമില്ലാതെ പുറത്തിറങ്ങിയ ജോപ്പന്‍റെ മുന്നിലൂടെ ഒരു ഫയര്‍ എഞ്ചിന്‍ ലൈറ്റിട്ട് മണീകിലുക്കി കടന്ന് പോയി.

ഇതു കണ്ട് അതിന്‍റെ പിന്നാലെ ജോപ്പന്‍ ഓടാന്‍ തുടങ്ങി,വളരെ വേഗത്തിലോടിയിട്ടും ഫയറെഞ്ചിനൊപ്പം എത്താന്‍ കഴിയാതെ ജോപ്പന്‍ തളര്‍ന്ന് വീണു.ചാടി എഴുനേറ്റ ജോപ്പന്‍ ദേഷ്യത്തോടെ പറഞ്ഞു,

“ഇങ്ങനെയാണേങ്കില്‍ നീ മണിയും കിലുക്കി നടക്കുകയേ ഉള്ളു ആരും നിന്‍റെ ഐസ്ക്രീം വാങ്ങില്ല”

വെബ്ദുനിയ വായിക്കുക