മലയാളസിനിമയിലേക്ക് അജു വര്‍ഗീസും നിവിന്‍ പോളിയും വരവറിയിച്ച സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കാരണമായത് വിനീത് ശ്രീനിവാസന്‍ ആണെന്ന് അജു വര്‍ഗീസ് പറഞ്ഞു. ചിത്രം പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത്.
നടന്‍ ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരെ കൂടാതെ ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.