വിജയുടെ ജില്ലയ്ക്ക് 10 വയസ്സ്, അജിത്തിന്റെ 'വിശ്വാസം' തിയേറ്ററുകളില്‍ എത്തി 5 വര്‍ഷം, ജനുവരി 10 ആഘോഷമാക്കി ആരാധകര്‍

കെ ആര്‍ അനൂപ്

ബുധന്‍, 10 ജനുവരി 2024 (12:29 IST)
Jilla Viswasam
അജിത്ത്, വിജയ് എന്നീ നടന്മാരുടെ ആരാധകര്‍ക്ക് ജനുവരി 10 ആഘോഷത്തിന്റെ ദിവസം കൂടിയാണ്. അതിനൊരു കാരണം കൂടിയുണ്ട്. വിജയ് നായകനായി എത്തിയ ജില്ല റിലീസായിട്ട് ഇന്നേക്ക് 10 വര്‍ഷം തികയാണ്. അജിത്തിന്റെ വിശ്വാസം റിലീസ് ആയിട്ട് അഞ്ചുവര്‍ഷവും ആകുന്നു.ALSO READ: വിജയും മോഹന്‍ലാലും ഒന്നിച്ചിട്ടും 100 കോടി പിറന്നില്ല ! 10 വര്‍ഷങ്ങള്‍ക്കു മുമ്പ് 'ജില്ല' നേടിയ കളക്ഷന്‍
 
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ ദളപതി വിജയും ഒന്നിച്ച ചിത്രമായിരുന്നു ജില്ല. 2014 ജനുവരി 10നാണ് ആര്‍ ടി നെല്‍സണിന്റെ സംവിധാനത്തില്‍ ജില്ല റിലീസ് ചെയ്യുന്നത്. കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക. ചിത്രം റിലീസായി ഇന്നേക്ക് 10 വര്‍ഷം പിന്നിടുകയാണ്. സിനിമയുടെ ആകെ കളക്ഷന്‍ 92.75 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും 52.20 കോടിയും കേരളത്തില്‍നിന്ന് 8.75 കോടിയുമാണ് സിനിമ നേടിയത്.
സൂരി , മഹത് , നിവേത തോമസ് , സമ്പത്ത് രാജ് , പ്രദീപ് റാവത്ത് തുടങ്ങിയ താരനിര ഉണ്ടായിരുന്നു സിനിമയില്‍.ALSO READ: 27 വര്‍ഷം കൊണ്ട് 103 സിനിമകളെ ചെയ്തിട്ടുള്ളൂ, കുഞ്ചാക്കോ ബോബനെ പിന്നിലാക്കാന്‍ ഷൈന്‍ ടോം ചാക്കോ, വേഗത്തില്‍ 100 ചിത്രങ്ങളുമായി നടന്‍
അജിത്തിന്റെ 2019-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രമാണ് വിശ്വാസം.ശിവ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര , ജഗപതി ബാബു , അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മാതാക്കള്‍.സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ചഈ ചിത്രം 2017 നവംബര്‍ 20 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും2018 മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 180-200 വരെ കോടി കളക്ഷന്‍ നേടി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍