അന്തരിച്ച പ്രമുഖ സംവിധായകൻ ഐ വി ശശിക്ക് സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഐ വി ശശിയോട് മാത്രമല്ല തന്നോടും ഇരുവരും പെരുമാറിയിരുന്നത് അങ്ങനെയാണെന്ന് തമ്പി പറയുന്നു.
മുന്നേറ്റം എന്ന സിനിമയിലൂടെ മമ്മുട്ടിയെ നായക പദവിയിലേക്ക് ഉയര്‍ത്തിയതും, വില്ലന്‍ വേഷങ്ങളില്‍ മാത്രം നിലനിന്നിരുന്ന മോഹന്‍ലാലിനെ പുറത്തുകൊണ്ടുവന്നതും താനായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സൂപ്പർതാരങ്ങളുടെ വളർച്ചയിൽ ഏറേ പങ്ക് വഹിച്ച സംവിധായകൻ ഐ വി ശശിയോടും ഇവർ അങ്ങനെ തന്നെയായിരുന്നു പെരുമാറിയിരുന്നതെന്ന് തമ്പി പറയുന്നു.
സൂപ്പർതാരങ്ങളായ ശേഷം മോഹൻലാലും മമ്മൂട്ടിയും ഐ വി ശശിയെ തഴഞ്ഞു. മോഹന്‍ലാലിന്റെ കാള്‍ഷീറ്റിനായി ഐ വി ശശി എട്ടുവര്‍ഷം കാത്തിരുന്നു, എന്നിട്ടും മോഹന്‍ലാല്‍ അവസരം നല്‍കിയില്ല. മമ്മൂട്ടിയും അങ്ങൻ എതന്നെ. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ ഇടപെട്ടാണ് ബല്‍റാം V/s താരാദാസ് എന്ന ചിത്രത്തിന് മമ്മൂട്ടി ഐ വി ശശിക്ക് സമയം നല്‍കിയത്. എന്നാല്‍ മമ്മുട്ടിയുടെ സഹിക്കവയ്യാത്ത പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍ പോലും ചിത്രീകരണത്തിന് ഇടയില്‍ ഉണ്ടായിട്ടുണ്ടെന്ന് ലിബർട്ടി ബഷീർ പറഞ്ഞതായി ശ്രീകുമാരൻ തമ്പി പറയുന്നു.