'കൈതി' റിലീസായി നാല് വര്‍ഷം, സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ആഘോഷം

കെ ആര്‍ അനൂപ്

ബുധന്‍, 25 ഒക്‌ടോബര്‍ 2023 (15:12 IST)
2019 ദീപാവലിക്ക് പുറത്തിറങ്ങിയ കാര്‍ത്തിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കൈതി'. കൃത്യമായി പറഞ്ഞാല്‍ 2019 ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിനെത്തിയ കൈതി ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രം കൂടിയായി മാറി. സിനിമ റിലീസ് ആയി ഇന്നേക്ക് നാല് വര്‍ഷം തികയുന്നു.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രം കൂടിയാണ് ഇത്.'കൈതി 2'ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
റിലീസിന് തൊട്ടുപിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. വിജയിയുടെ മാസ്റ്ററിന് ശേഷം 'കൈതി 2 ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എന്നാല്‍ അതുണ്ടായില്ല. കാര്‍ത്തിയുടെ 'കൈതി 2'നെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.'കൈതി 2'അടുത്തവര്‍ഷം ഉണ്ടാകും എന്നാണ് സംവിധായകന്‍ ഒടുവില്‍ പറഞ്ഞത്. ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെ ലിയോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഇപ്പോള്‍. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമാണിത്.
അതേസമയം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ് 'കൈതി'യുടെ നാല് വര്‍ഷങ്ങള്‍. എക്‌സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സിനിമയുടെ മാഷപ്പ് വീഡിയോകള്‍ നിറയുകയാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍