ബോക്സോഫീസില്‍ കോടികള്‍ വാരി ‘വാര്‍’, കിടിലന്‍ ആക്ഷന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു!

സോന അബു

തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (15:40 IST)
ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒരുമിച്ച ‘വാര്‍’ ഇന്ത്യന്‍ ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുകയാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും ചിത്രത്തിന് കളക്ഷനില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ഇതിനോടകം തന്നെ ബ്ലോക്ബസ്റ്റര്‍ പട്ടികയില്‍ ഇടം‌പിടിച്ച വാര്‍ സംവിധാനം ചെയ്തത് സിദ്ദാര്‍ത്ഥ് ആനന്ദ് ആണ്. 
 
ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ‘വാര്‍’ 275 കോടി രൂപ കളക്ഷനിലേക്കെത്തി. ഈ ആഴ്ച ചിത്രം 300 കോടി എന്ന മാജിക് നമ്പരില്‍ തൊടുമെന്നുറപ്പാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ വാര്‍ ഇനിയുള്ള കുതിപ്പില്‍ ഏതൊക്കെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്.
 
യുവാക്കളുടെ രോമാഞ്ചമായ ഹൃത്വിക് റോഷനെയും ടൈഗര്‍ ഷ്രോഫിനെയും ഒരുമിച്ച് സ്ക്രീനില്‍ കാണാം എന്നതാണ് വാറിന് ടിക്കറ്റെടുക്കുവാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം. വാണി കപൂര്‍ ആണ് ചിത്രത്തിലെ നായിക. യഷ്‌രാജ് ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന സിനിമ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. 
 
ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളായ ഉറി, കബീര്‍ സിംഗ് എന്നിവയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടുമുന്നേറുന്ന വാര്‍, ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ അനേകം സിനിമകളുടെ പിറവിക്ക് കാരണമാകുമെന്നുറപ്പ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍