നിലവിൽ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കിലാണ് അജിത്ത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ അജിത്തിൻ്റെ നായികയാകുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത 'വലിമൈ' എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. സിനിമ 200 ക്ലബിൽ ഇടം നേടിയിരുന്നു. എച്ച് വിനോദിൻ്റെ ചിത്രത്തിന് ശേഷം വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് അഭിനയിക്കുക. അതിന് ശേഷമായിരിക്കും പുഷ്‌കർ ഗായത്രി ചിത്രത്തിൽ താരം അഭിനയിക്കുക.